പത്താമുട്ടം കരോൾ സംഘത്തിനെതിരായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Last Updated:
കോട്ടയം: പത്താമുട്ടത്തെ സംഘർഷം പരിഹരിക്കാൻ ധാരണയായി. കരോൾ സംഘത്തിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അക്രമത്തെ തുടർന്ന് പള്ളിയിൽ അഭയം തേടിയിരുന്നവർ വീടുകളിലേക്ക് മടങ്ങും. സംഭവ സ്ഥലത്ത് പൊലീസ് പിക്കറ്റിങ്ങ് ഏർപ്പെടുത്തും.
കരോൾ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും സുരക്ഷ ജില്ലാ ഭരണകൂടം ഏറ്റെടുത്തതോടെയാണ് പള്ളിയില്‍ നിന്നും വീടുകളിലേക്ക് മടങ്ങാന്‍ തീരുമാനമായത്. സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ തുടരും. എസ്.പി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുടെ പേരില്‍ കസ്റ്റഡിയിലായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം 23നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടുന്ന യുവാക്കൾ കരോൾ സംഘത്തെ ആക്രമിച്ചത്. തുടർന്നാണ് കരോൾ സംഘം കൂമ്പാടി സെന്റ് ആംഗ്‌ളിക്കല്‍ പള്ളിയില്‍ അഭയം തേടിയത്. വീടുകളിലേക്ക് മടങ്ങിയാല്‍ പൂര്‍ണ് സുരക്ഷ നല്‍കുമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ പള്ളിയിലെത്തി അറിയിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പത്താമുട്ടം കരോൾ സംഘത്തിനെതിരായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Next Article
advertisement
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
  • കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎ ആയ ഐഷാ പോറ്റി തിരുവനന്തപുരത്ത് കോൺഗ്രസിൽ ചേർന്നു

  • സിപിഎമ്മിലെ ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നം, പ്രവർത്തകരോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറഞ്ഞു

  • സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകുമെങ്കിലും അതു തന്നെ കൂടുതൽ ശക്തയാക്കുമെന്ന് ഐഷാ പോറ്റി

View All
advertisement