കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടിത്തത്തിൽ 20 കടകൾ കത്തിനശിച്ചു. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരാണ് ചന്തയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഉണക്കമത്സ്യക്കട, പാത്രകടകൾ എന്നിവയാണ് കത്തിയവയിൽ ഏറെയും. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അനുമാനിക്കുന്നതായി ഫയര്‍ ഫോഴ്‌സ് പറഞ്ഞുഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറുകൾകൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിന് പിന്നിൽ അട്ടിമറിയാണെന്ന് വ്യാപാരികൾ ആരോപിച്ചു. പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.