advertisement

മലയാളി കാമുകനെ തേടി ആൺവേഷത്തിൽ യുവതി മലപ്പുറത്ത്; അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

Last Updated:

ഹൈദരാബാദിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവുമായി യുവതി പ്രണയത്തിലാകുകയായിരുന്നു

മലപ്പുറം: മലയാളിയായ കാമുകനെ തേടി ഹൈദരാബാദ് സ്വദേശിനി ആൺവേഷത്തിൽ മലപ്പുറം വേങ്ങരയിലെത്തി. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് വേങ്ങര കുറ്റൂർ പാക്കടപ്പുറയിൽ യുവതി എത്തിയത്. എന്നാൽ കാമുകന്‍റെ ബന്ധുക്കൾ യുവതിയെ വീട്ടിൽനിന്ന് ആട്ടിയിറക്കി ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള വാഗ്വാദം കേട്ട് നാട്ടുകാരും ഓടിക്കൂടി. ഗേറ്റിന് പുറത്തായ യുവതി തൊട്ടടുത്തുള്ള വീട്ടിൽ അഭയം തേടി. തന്നെ യുവാവ് വിവാഹം കഴിച്ചെന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്. നേരത്തെ യുവാവിന്‍റെ വീട്ടിൽവന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.
ഹൈദരാബാദിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. എന്നാൽ ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ യുവാവ് മടങ്ങിയെത്താത്തതിനാൽ യുവതി അന്വേഷിച്ച് മലപ്പുറത്തേക്ക് വരുകയായിരുന്നു.
അയൽവീട്ടിലെ വരാന്തയിൽ യുവതി ഇരിപ്പുറപ്പിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. വേങ്ങര പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തെലുങ്കും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന യുവതിയെ പിന്നീട് മനാട്ടിയിലെ വനിതാ സംരക്ഷണം കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മലയാളി കാമുകനെ തേടി ആൺവേഷത്തിൽ യുവതി മലപ്പുറത്ത്; അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement