ബേപ്പൂർ ഹാർബറിൽ അതിഥി തൊഴിലാളികൾ കഴിയുന്നത് ബോട്ടുകളിൽ; ആശങ്കയറിയിച്ച് ആരോഗ്യ വകുപ്പ്

Last Updated:

അതിഥി തൊളിലാളികളുടെ ഇപ്പോഴത്തെ അവസ്ഥയില്‍  ആരോഗ്യവകുപ്പ് തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

കോഴിക്കോട്:  ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അഞ്ഞൂറോളം അതിഥി തൊഴിലാളികള്‍ പത്ത് ദിവസത്തിലധികമായി യാതൊരു സുരക്ഷയുമില്ലാതെ കഴിയുന്നു. തൊഴിലാളികളുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് രംഗത്ത് വന്നു. മത്സ്യത്തൊഴിലാളികളായ 416 പേരുണ്ട് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍.
പത്ത് ദിവസത്തിലധികമായി അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ ബോട്ടുകളില്‍ കൂട്ടമായി കഴിയുകയാണിവർ. ആകെയുള്ളത് അഞ്ച് ശൗചാലയങ്ങള്‍ മാത്രം. അഞ്ചും ആറും ആളുകള്‍ ഓരോ ബോട്ടില്‍ കഴിയുന്നു. പ്രാഥമിക ആവശ്യം നിര്‍വഹിക്കുന്നത് കടലിലും. കുളിക്കുന്നതും ഈ വെള്ളത്തില്‍ത്തന്നെ.
BEST PERFORMING STORIES:സംസ്ഥാനത്ത് 7 ജില്ലകളിൽ ഒരു മാസത്തേക്ക് നിയന്ത്രണം തുടരും; നടപടി കേന്ദ്ര നിർദേശപ്രകാരം [NEWS]'അകത്തിരിക്കൂ; ഇത്​ ലോകകപ്പ്​ ജയിച്ചതല്ല'; ഐക്യദീപം ആഘോഷമാക്കിയവര്‍ക്കെതിരെ​ രോഹിത്​ ശര്‍മ [NEWS] മെഡിസിൻ പഠിച്ചത് വെറുതെയായില്ല; കോവിഡ് കാലത്ത് വീണ്ടും ആരോഗ്യപ്രവർത്തനത്തിന് ഇറങ്ങാൻ ഐറിഷ് പ്രധാനമന്ത്രി [NEWS]
കൊവിഡ് കാലത്ത് സാമൂഹിക അകലം എന്നത് ഇവിടെ പാലിക്കപ്പെടാനുള്ള സൗകര്യങ്ങളില്ല. അതിഥി തൊളിലാളികളുടെ ഇപ്പോഴത്തെ അവസ്ഥയില്‍  ആരോഗ്യവകുപ്പ് തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്താനായെന്ന്  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ഇ വി സലീഷ് പറഞ്ഞു.
advertisement
അതിഥി തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടി പത്ത് ദിവസത്തിലധികമായിട്ടും ഉണ്ടായിട്ടില്ല. ഹാര്‍ബറിനകത്ത് കഴിയുന്ന തൊഴിലാളികള്‍ക്ക്  പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
ഹാർബറിൽ താമസിക്കുന്ന തൊഴിലാളികൾക്ക് പരാതിയില്ലാത്തതിനാലാണ് മാറ്റി താമസിപ്പിക്കാത്തതെന്നാണ് ബേപ്പൂർ എം എൽ എ വി കെ സി മമ്മദ് കോയ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബേപ്പൂർ ഹാർബറിൽ അതിഥി തൊഴിലാളികൾ കഴിയുന്നത് ബോട്ടുകളിൽ; ആശങ്കയറിയിച്ച് ആരോഗ്യ വകുപ്പ്
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement