advertisement

കോണ്‍ഗ്രസ് അംഗം കൂറുമാറി;കടനാട് പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം പോയി

Last Updated:
കോട്ടയം: പാലാ കടനാട് ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് അംഗം കൂറുമാറിയതിനെ തുടര്‍ന്ന് ഭരണസമിതിയ്‌ക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു.
യു.ഡി.എഫില്‍ കോണ്‍ഗ്രസിന് നാലും കേരള കോണ്‍ഗ്രസ്(എം) ന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. ഇതില്‍ കോണ്‍ഗ്രസ് അംഗമായ റെജിയാണ് അവിശ്വാസ വോട്ടെടുപ്പില്‍ ഇടതു മുന്നണിയിലേക്കു കൂറുമാറിയത്.
പതിനാലംഗ പഞ്ചായത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്ക് ഏഴ് അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോണ്‍ഗ്രസ് അംഗം കൂറുമാറി;കടനാട് പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം പോയി
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement