advertisement

ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണു; ബസ് ഒതുക്കിനിർത്തി KSRTC ഡ്രൈവർ മരണത്തിന് കീഴടങ്ങി

Last Updated:

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ പാലാ തിടനാട് സ്വദേശി സാജു മാത്യു(40) ആണ് മരിച്ചത്

കോട്ടയം: ഡ്രൈവിംഗിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട KSRTC ഡ്രൈവർ ബസ് ഒതുക്കിനിർത്തിയശേഷം മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ പാലാ തിടനാട് സ്വദേശി സാജു മാത്യു(40) ആണ് മരിച്ചത്. ഈരാറ്റുപേട്ടയിൽനിന്ന് ചേന്നാട് വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറായിരുന്നു സാജു മാത്യു.
ഞായറാഴ്ച രാവിലെ കോട്ടയം പിന്നിട്ട് കോടിമതയിൽ എത്തിയപ്പോഴാണ് സാജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സാജു ബസ് റോഡരികിൽനിർത്തി. ഇതിനുശേഷം സ്റ്റിയറിങ് വീലിന് മുകളിലേക്ക് തളർന്നുവീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന നഴ്സിന്‍റെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഫലം കണ്ടില്ല.
ബസിലുണ്ടായിരുന്ന ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവറായ ടി.കെ ലാൽ ബസ് ഓടിച്ച് സാജു മാത്യുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണു; ബസ് ഒതുക്കിനിർത്തി KSRTC ഡ്രൈവർ മരണത്തിന് കീഴടങ്ങി
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement