advertisement

പെരിങ്ങമ്മലയിൽ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം

Last Updated:
തിരുവനന്തപുരം പെരിങ്ങമ്മലയിലെ അതീവ പരിസ്ഥിതി ലോല പ്രദേശത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരം ശകത്മാകുന്നു. ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ച പ്രദേശത്താണ് നിർദിഷ്ട മാലിന്യ പ്ലാന്റ്. പദ്ധതിക്കെതിരെ ശനിയാഴ്ച പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
രണ്ട് ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം. അതീവ പരിസ്ഥിതി ലോല പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കും. പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പ്രദേശത്തോട് ചേര്‍ന്ന് ഒഴുകുന്ന ചിറ്റാര്‍ മലിനപ്പെടുമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇത് മൂന്ന് താലൂക്കുകളിലായുള്ള 30 കുടിവെള്ള പദ്ധതികളെ ബാധിക്കും.
ജൈവവൈവിധ്യത്തിന് യു.എൻ.ഒയുടെ പുരസ്‌കാരം ലഭിച്ച പ്രദേശത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വിളപ്പില്‍ശാല അടച്ച് പൂട്ടിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഉറവിട മാലിന്യ നിർമാർജന പദ്ധതിയും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും കാര്യമായി നടപ്പാക്കാതെയാണ് 2000 കോടി ചെലവില്‍ കൂറ്റന്‍ പ്ലാന്റ് നിർമാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പെരിങ്ങമ്മലയിൽ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement