കോവിഡ് തീർത്ത പ്രതിസന്ധി തരണം ചെയ്തു തുടങ്ങി; തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ പാടങ്ങളിൽ എള്ള് കൃഷി വിളവെടുത്തു
Last Updated:
കൃഷിയിറക്കേണ്ട സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ പാടങ്ങൾ കൃഷിയിറക്കാതെ തരിശായി കിടന്നു. പ്രതിസന്ധികൾക്ക് ഇടയിലും വിത്തിറക്കിയ കർഷകരാണ് ഇപ്പോൾ വിളവെടുത്ത് വൻ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഇടുക്കി: കോവിഡ് തീർത്ത പ്രതിസന്ധികളെ തരണം ചെയ്ത് ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ പാടങ്ങളിൽ എള്ള് കൃഷി വിളവെടുത്തു തുടങ്ങി. കോവിഡ് കാലത്തോടെ തരിശായ് മാറിയ കമ്പം, തേവാരം മേഖലകളിലെ പാടശേഖരങ്ങളിൽ രണ്ടു മാസം മുമ്പ് ഇറക്കിയ കൃഷിയാണ് ഇപ്പോൾ വിളവെടുക്കുന്നത്.
മുമ്പ് പച്ചക്കറികളും നെല്ലും വിളഞ്ഞിരുന്ന പാടങ്ങളിൽ മൂന്നാം വിളയായി ഇറക്കിയ എള്ളിന് മികച്ച വിലയും ഉല്പാദനവുമാണ് ഇത്തവണ ലഭിക്കുന്നത്.
You may also like: 'നടന്നത് ജാലവിദ്യയെന്ന് ജീവനക്കാരൻ'; ഇറാനിയൻ മോഷണസംഘത്തെ ചേർത്തലയിൽ എത്തിച്ചു [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]
നല്ലെണ്ണയ്ക്കും മറ്റ് എള്ള് ഉല്പന്നങ്ങൾക്കും കേരളം ആശ്രയിക്കുന്നത് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ എള്ളുകൃഷി നടത്തുന്ന തേനി, മധുര, കമ്പം, തേവാരം മേഖലയെയാണ്. കഴിഞ്ഞ വർഷം എള്ള് ഉദ്പാദനം തമിഴ് നാടൻ ഗ്രാമങ്ങളിൽ ഗണ്യമായി കുറഞ്ഞതോടെ കേരളത്തിൽ എള്ളെണ്ണയുടെ വില മുന്നൂറോട് അടുത്തിരുന്നു.
advertisement
കൃഷിയിറക്കേണ്ട സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ പാടങ്ങൾ കൃഷിയിറക്കാതെ തരിശായി കിടന്നു. പ്രതിസന്ധികൾക്ക് ഇടയിലും വിത്തിറക്കിയ കർഷകരാണ് ഇപ്പോൾ വിളവെടുത്ത് വൻ നേട്ടം കൈവരിച്ചിരിക്കുന്നത്. ക്വിന്റലിന് 32000 രൂപ വരെ ഇപ്പോൾ വിലയുണ്ട്.
ഇവിടെ ഉല്പാദിപ്പിക്കുന്ന എള്ള് ഭൂരിഭാഗവും കേരളത്തിലേക്കാണ് എത്തുന്നത്. എള്ള് വിളവെടുത്ത പാടങ്ങളിൽ ഈ ആഴ്ച തന്നെ പച്ചക്കറി കൃഷി തുടങ്ങും. മേഖലയിൽ പച്ചക്കറി ഉല്പാദനം സജീവമാകുന്നതോടെ ഇടുക്കി അടക്കമുള്ള അതിർത്തി ജില്ലകളിൽ പച്ചക്കറി വിലയും കുത്തനെ കുറയും.
Location :
First Published :
November 12, 2020 9:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോവിഡ് തീർത്ത പ്രതിസന്ധി തരണം ചെയ്തു തുടങ്ങി; തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ പാടങ്ങളിൽ എള്ള് കൃഷി വിളവെടുത്തു