advertisement

1995 മുതലുള്ള ജനന -മരണ- വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ

Last Updated:
തിരുവനന്തപുരം നഗരസഭയിലെ 1995 മുതലുള്ള എല്ലാ ജനന-മരണ, വിവാഹ രജിസ്ട്രേഷനുകളും നഗരസഭാ വെബ്സൈറ്റിലെ ഓൺലൈൻ രജിസ്റ്ററിൽ ലഭിക്കും.
പൊതുജനങ്ങൾക്ക് തങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കേറ്റുകൾ തിരുവനന്തപുരം നഗരസഭയുടെ വെബ്‌സൈറ്റിൽ (www.corporationoftrivandrum.in) നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഈ നഗരസഭയിൽ നിന്നും 1995 മുതൽ നാളിതുവരെ എല്ലാ ജനന-മരണ, വിവാഹ റെജിസ്ട്രേഷൻ പ്രകാരമുള്ള സർട്ടിഫിക്കേറ്റുകൾ ഇനി മുദ്രപത്രത്തിൽ അനുവദിക്കുന്നതല്ലെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
ആശുപത്രി കിയോസ്‌ക്കുകൾ വഴി അനുവദിക്കുന്ന സെക്ഷൻ 12 പ്രകാരമുള്ള സർട്ടിഫിക്കേറ്റുകളും ഓൺലൈൻ രജിസ്റ്ററിൽ നിന്നും എടുക്കുന്ന സർട്ടിഫിക്കേറ്റുകളും എല്ലാവിധ ആവശ്യങ്ങൾക്കും ഔദ്യോഗിക രേഖയായി ഉപയോഗിക്കാവുന്നതാണ്. ഇത്തരം സർട്ടിഫിക്കേറ്റുകളുടെ ആധികാരികത മേൽപറഞ്ഞ വെബ്സൈറ്റ് പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
1995 മുതലുള്ള ജനന -മരണ- വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement