advertisement

കൈക്കൂലി വാങ്ങാൻ ശ്രമം; കണ്ണൂർ കോർപ്പറേഷൻ ഉദ്യോഗസ്ഥനും ഡ്രൈവറും പിടിയിൽ

Last Updated:

ഫസ്റ്റ് ഗ്രേഡ് ഓവർസീയർ രമേശ് ബാബു (52), ഡ്രൈവർ എടക്കാട് നടാലിലെ പ്രജീഷ് (38) എന്നിവരാണ് പിടിയിലായത്.

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് കോർപ്പറേഷൻ ജീവനക്കാർ പിടിയിലായി. കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് മേഖലാ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയർ രമേശ് ബാബു (52), ഡ്രൈവർ എടക്കാട് നടാലിലെ പ്രജീഷ് (38) എന്നിവരാണ് പിടിയിലായത്.
അലവിൽ സ്വദേശി സഞ്ജയ്കുമാറാണ് പരാതി നൽകിയത്. ഭാര്യ സഹോദരിയുടെ പേരിൽ കെട്ടിടം നിർമ്മിക്കാൻ സഞ്ജയ് കുമാർ കണ്ണൂർ കോർപ്പറേഷനിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയുടെ തുടർനടപടികൾക്കായി പലതവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഉദ്യോഗസ്ഥൻ കൈക്കൂലിയായി 500 0രൂപ ആവശ്യപ്പെട്ടതോടെ സഞ്ജയ് കുമാർ വിജിലൻസിനെ സമീപിച്ചു. തുടർന്ന് വിജിലൻസ് ഇയാളെ 500 ന്റെ 10 നോട്ടുകൾ ഏൽപ്പിച്ചു. പണം ഡ്രൈവർ പ്രജീഷിനെ ഏൽപ്പിക്കാൻ ആയിരുന്നു രമേശ് ബാബു നിർദ്ദേശിച്ചിരുന്നത്.
പ്രജീഷിന് ആദ്യം വിളിച്ചപ്പോൾ പണവുമായി താണയിൽ എത്താൻ ആവശ്യപ്പെട്ടു. സഞ്ജയ് കുമാർ താണയിലെത്തി വിളിച്ചപ്പോൾ ശ്രീപുരം സ്കൂളിന് സമീപത്തു വരാൻ പറഞ്ഞു. അവിടെവച്ചാണ് ആണ് വിജിലൻസ് നൽകിയ 5000 രൂപ സഞ്ജയ് കുമാർ പ്രജീഷിന് നൽകിയത്. പണം കിട്ടിയ ഉടനെ ഡ്രൈവർ പ്രജീഷ് ഇടക്കാട് ഓഫീസിലേക്ക് വിളിച്ച് അറിയിച്ചു. അപ്പോഴേക്കും മറഞ്ഞുനിന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
advertisement
You may also like:മുത്തശ്ശിയുടെ കൈപിടിച്ച് കൊച്ചുമകൾ പുതിയ ജീവിതത്തിലേക്ക്; നാല് വയസ്സുള്ള കൊച്ചുമകൾക്ക് വൃക്കദാനം ചെയ്ത് എഴുപതുകാരി
ചോദ്യം ചെയ്യലിൽ രമേശ് ബാബുവിനുവേണ്ടിയാണ് പണം വാങ്ങിയതെന്ന പ്രജീഷ് മൊഴിനൽകി. കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജീവനക്കാരെ വിദഗ്ധമായി കുടുക്കിയത്.
ഇൻസ്‌പെക്ടർമാരായ എ.വി. ദിനേശ്, ടി.പി. സുമേഷ്, സബ് ഇൻസ്‌പെക്ടർമാരായ പങ്കജാക്ഷൻ, മഹേഷ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൈക്കൂലി വാങ്ങാൻ ശ്രമം; കണ്ണൂർ കോർപ്പറേഷൻ ഉദ്യോഗസ്ഥനും ഡ്രൈവറും പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement