നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • അധികമാരുമറിയാതെ വലിയ ആഘോഷങ്ങളില്ലാതെ ഒന്നാം വാർഷികം

  അധികമാരുമറിയാതെ വലിയ ആഘോഷങ്ങളില്ലാതെ ഒന്നാം വാർഷികം

  കോവിഡ് അനന്തര കാലത്താകും കോവിഡ് കാലത്തെക്കാൾ സർക്കാർ വലിയ വെല്ലുവിളി നേരിടാൻ പോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നെഗറ്റീവിലേക്കാണ് താഴുന്നത്. മറ്റു വളർച്ച സൂചകങ്ങളും താഴേക്ക് തന്നെ. ഇത് മറികടക്കാനുള്ള ദീർഘകാല പദ്ധതികൾ ആലോചിക്കേണ്ട സമയം അതിക്രമിച്ചു. സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് കൊണ്ട് മാത്രമാകില്ല. കാർഷികമേഖല മുതൽ എല്ലാ മേഖലകളിലും പുതിയ പദ്ധതികൾ കൊണ്ടു വരണം.

  PM Modi

  PM Modi

  • News18
  • Last Updated :
  • Share this:
  രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം അധികമാരുമറിയാതെ വലിയ ആഘോഷങ്ങളില്ലാതെ വലിയ അവകാശവാദങ്ങളില്ലാതെ കടന്നു പോയി. ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ നടത്തിയ വാർത്ത സമ്മേളനമാണ് രണ്ടാം വരവിലെ ആദ്യ വർഷത്തെ പ്രധാന ആഘോഷം. മറ്റ് ആഘോഷങ്ങളെ കോവിഡ് ലോക്ക്ഡൗൺ ഡിജിറ്റൽ റാലികളിലൊതുക്കി. പാർട്ടിയുടെ ഈ ഡിജിറ്റൽ ആഘോഷത്തിനപ്പുറം ഒന്നാം വാർഷികത്തിൽ കാര്യമായ അവകാശവാദങ്ങളൊന്നും സർക്കാരിനുമില്ല.

  രണ്ടാം വരവിലെ ആദ്യവർഷം

  ജമ്മുകശ്മീരിനെ രണ്ടാക്കി കേന്ദ്രത്തിന്റെ കീഴിൽ കൊണ്ടു വന്നുവെന്നതാണ് രണ്ടാം വരവിലെ ആദ്യവർഷത്തെ കാതലായ നേട്ടമായി ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചതും ഇതുതന്നെ. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ചട്ടം 370 കഴിഞ്ഞ ആഗസ്തിലാണ് സർക്കാർ എടുത്തുകളഞ്ഞത്. രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെയാണ് കശ്മീരിന് പ്രത്യേക പദവി ലഭിച്ചിരുന്നത് ചട്ടം 370 സർക്കാർ എടുത്തുകളഞ്ഞത്. പിന്നീട് ഇത് പാർലമെന്റിൻറെ ഇരുസഭകളിലും നിഷ്പ്രയാസം പാസാക്കി. ഈ വലിയ നേട്ടം കൊണ്ട് പ്രതിസന്ധിയിലായത് കശ്മീരിലെ ജനതയായിരുന്നു. അന്നുതൊട്ട് ഇന്നുവരെ കനത്ത ലോക്ക്ഡൗണിലാണ് കശ്മീർ. മുൻമുഖ്യമന്ത്രിമാർ പോലും വീട്ടു തടങ്കലിലായി. പൗരത്വ ഭേദഗതി നിയം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം, ഭീകരതയ്‌ക്കെതിരെയുള്ള നിയമം കൂടുതൽ ബലപ്പെടുത്തിയത് തുടങ്ങിയ നിയമ നിർമ്മാണങ്ങളാണ് ആറാം വർഷത്തെ മറ്റ് പ്രധാന നേട്ടങ്ങളായി ബിജെപി അധ്യക്ഷൻ പ്രഖ്യാപിച്ചത്.

  You may also like:'എന്തേ പെൺകുട്ടികൾ തെങ്ങ് കയറിയാൽ?' ചോദിക്കുന്നത് ബിരുദാനന്തര ബിരുദമുള്ള ശ്രീദേവി [NEWS]ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന [NEWS] പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല [NEWS]

  വില്ലനായി കോവിഡ്

  covid 19, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE,

  ലോകത്തെ തന്നെ ലോക്ക്ഡൗണാക്കിയ കോവിഡ് മോദി സർക്കാരിനെയും പിടിച്ചുകെട്ടി. കോവിഡ് ഉയർത്തിയ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ സർക്കാൻ നടത്തിയ ഇടപെടലുകൾ വലിയ വിമർശനത്തിനാണ് വഴിവച്ചത്.അന്യസംസ്ഥാന തൊഴിലാളികളുടെ പലായനത്തിൽ നിന്നാണ് സർക്കാർ വിരുദ്ധ രാഷ്ട്രീയ സാമൂഹിക ആക്രമണങ്ങൾ തുടങ്ങിയത്. പിന്നീടത് സാമ്പത്തിക സഹായം വൈകുന്നതിനെതിരെയുള്ള വിമർശനമായും, പ്രഖ്യാപിച്ചത് അപര്യാപ്തമെന്ന ആരോപണമായും ഇത് ശക്തിപ്പെട്ടു. മോദിക്കും അമിത്ഷായ്ക്കമെതിരെയാണ് ആരോപണങ്ങളും വിമർശനങ്ങളുമെല്ലാം. ഈ വിമർശനങ്ങൾ തന്നെയാണ് ഒന്നാം മോദി സർക്കാരും രണ്ടാം മോദി സർക്കാരും തമ്മിലുള്ള വ്യത്യാസവും. ഒന്നാം മോദി സർക്കാരിന്റെ ആദ്യ വർഷം ആരോപണം ഉന്നയിക്കാൻ പോയിട്ട് അങ്ങനെയൊരു ആലോചന നടത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുമായിരുന്നില്ല. ആറാം വർഷത്തിലേക്ക് കടന്നപ്പോൾ ആ സാഹചര്യം ആകെ മാറി. ഈ അവസരത്തിന് കോവിഡിനോട് പ്രതിപക്ഷം നന്ദി പറയണം.

  കണ്ണുരുട്ടി ചൈന

  രണ്ടാം വരവിലെ ആദ്യവർഷം അവസാനിക്കുമ്പോൾ ഇരട്ട പ്രതിസന്ധിയിലാണ് സർക്കാർ. ആദ്യത്തേത് കോവിഡ് ബാധ തന്നെ. ഇതിന് പിന്നാലെ ചൈന അതിർത്തിയിലുണ്ടായിരിക്കുന്ന സംഘർഷമാണ് രണ്ടാമത്തെ പ്രതിസന്ധി. അതിർത്തിയിലെ സംഘർഷത്തിന് പാകിസ്താനോട് വെല്ലുവിളി നടത്തുന്നത് പോലെ ചൈനയോട് നടത്താൻ കഴിയില്ല. ചൈനയുടെ ആയുധശേഷി മാത്രമല്ല കാരണം. പാകിസ്ഥാനെതിരെ നടത്തുന്ന ഏതു നീക്കവും വെല്ലുവിളിയും മാതൃരാജ്യസ്‌നേഹമായും ഹൈന്ദവ ദേശീയതയായി അവതരിപ്പിച്ച് നേട്ടമാക്കാൻ എളുപ്പം കഴിയും. ലഡാക് അതിർത്തിയിലെ ചൈന സംഘർഷം അങ്ങനെ നേട്ടമാക്കാൻ എളുപ്പമല്ല. എന്തുകൊണ്ടാണ് ഈ കോവിഡിനിടയിലും ചൈന അതിർത്തയിൽ ഈ കടുംകൈ കാണിക്കുന്നത്. ലഡാക്ക് പിടിച്ചെടുത്ത് ഭൂപടം മാറ്റി വരയ്ക്കുകയല്ല ഈ സംഘർഷത്തിലൂടെ ചൈന ലക്ഷ്യമിടുന്നത്. അത് എളുപ്പമല്ലെന്ന് ചൈനയ്ക്കും ബോധ്യമുണ്ട്. ചൈനയിൽ നിക്ഷേപം നടത്തിയിരുന്ന വിദേശകമ്പനികൾ ആ രാജ്യം വിടുകയാണ്. കോവിഡിന്റെ പേരിൽ അമേരിക്ക നടത്തുന്ന വാണിജ്യയുദ്ധം തന്നെ കാരണം. ഈ കമ്പനികളെ ചാക്കിട്ട് പടിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയതാണ് ഇപ്പോഴത്തെ അതിർത്തി സംഘർഷത്തിന്റെ കാരണം. ഇന്ത്യയെ അമേരിക്കൻ ചേരിയിലാണ് ചൈന ചേർത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ലഡാക് അതിർത്തിയിലെ സംഘർഷം കുറച്ചു നാൾകൂടി ഇങ്ങനെ നനഞ്ഞ് കത്തും. ഇടയ്ക്ക് തീയും കുറച്ചു പുകയുമൊക്കെ ഉയരും.

  മേക്കും മെയിഡുമായി വന്ന ഇന്ത്യ ഇപ്പോൾ എവിടെ?  കോവിഡിനെ ഭയക്കേണ്ടതില്ല. കരുതൽ മതി. ആ കരുതൽ അവസരമക്കാൻ പക്ഷേ സർക്കാരിന് കഴിഞ്ഞില്ല. ഒന്നാം മോദി സർക്കാരിന്റെ മുഖമുദ്ര പദ്ധതിയായിരുന്നു മേക്ക് ഇൻ ഇന്ത്യ. രണ്ടാം വരവിൽ അതിന് ഒരു പുതിയ തലം കൂടിയുണ്ടായി. അസംബിൾ ഇൻ ഇന്ത്യ. ഈ പദ്ധതികളെ കുറിച്ചൊന്നും ഇപ്പോൾ കേൾക്കാൻ പോലുമില്ല. ലോകത്താകെ ഭീതി വിതച്ചിരിക്കുന്ന കോവിഡിനെ നേരിടാൻ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത് രണ്ട് കാര്യങ്ങൽ. സാനിറ്റൈസറും മാസ്‌കും. ഇതു രണ്ടും മേക്ക് ഇൻ ഇന്ത്യ പദ്ധയിൽപെടുത്തി യഥേഷ്ടം നിർമ്മിക്കാൻ കഴിയുമായിരുന്നു. അങ്ങനെയൊരു ആലോചന നടക്കുന്നതായി പോലും കേട്ടില്ല. പകരം വിത്തെടുത്തു കുത്തി സുഭിക്ഷമായി മുന്നോട്ട് പോകുകയാണ് സർക്കാർ. റിസർവ് ബാങ്കിലെ കരുതൽ ധനം ഏതാണ്ടു തീരാറായി. വിൽക്കാൻ വയ്ക്കുന്ന നവരത്‌ന കമ്പനികളുടെ പട്ടികയും നാൾക്കു നാൾ ഏറുന്നു. ഇങ്ങനെ എത്ര നാൾ?

  വെല്ലുവിളി വരാനിരിക്കുന്നതേയുള്ളു

  കോവിഡ് അനന്തര കാലത്താകും കോവിഡ് കാലത്തെക്കാൾ സർക്കാർ വലിയ വെല്ലുവിളി നേരിടാൻ പോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നെഗറ്റീവിലേക്കാണ് താഴുന്നത്. മറ്റു വളർച്ച സൂചകങ്ങളും താഴേക്ക് തന്നെ. ഇത് മറികടക്കാനുള്ള ദീർഘകാല പദ്ധതികൾ ആലോചിക്കേണ്ട സമയം അതിക്രമിച്ചു. സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് കൊണ്ട് മാത്രമാകില്ല. കാർഷികമേഖല മുതൽ എല്ലാ മേഖലകളിലും പുതിയ പദ്ധതികൾ കൊണ്ടു വരണം. അത് ഏറ്റെടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കണം. നൈപുണ്യ വികനസത്തിനായി വകുപ്പ് രൂപീകരിച്ചത് കൊണ്ടായില്ല. അത് പ്രായോഗികതലത്തിലേക്ക് കൊണ്ട് വരാനുള്ള നടപടികളും നയങ്ങളും കൂടി വേണം. അതുണ്ടാകുമോ?

  First published:
  )}