പഹല്‍ഗാം ഭീകരാക്രമണം: മുസ്ലീമായതില്‍ വേദനിക്കുന്നുവെന്ന് ഹിനാ ഖാന്‍: എല്ലാ ഹിന്ദുക്കളോടും ക്ഷമചോദിക്കുന്നുവെന്നും താരം

Last Updated:

ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി കശ്മീര്‍ സ്വദേശി കൂടിയായ ഹിന പറഞ്ഞു

News18
News18
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയതില്‍ വേദന പങ്കുവെച്ച് നടി ഹിന ഖാന്‍. ബൈസരന്‍ താഴ്‌വരയില്‍ നിന്നുള്ള ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി കശ്മീര്‍ സ്വദേശി കൂടിയായ ഹിന പറഞ്ഞു. ആക്രമണത്തെ രാജ്യത്തിന്റെ കറുത്തദിനമെന്ന് വിശേഷിപ്പിച്ച അവര്‍ ഒരു മുസ്ലീമും ഇന്ത്യക്കാരിയുമായ തന്നെ സംഭവം വേദനിപ്പിച്ചതായും കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് അവര്‍ കുറിപ്പ് പങ്കുവെച്ചത്. ''അനുശോചനം അറിയിക്കുന്നു. ഇരുണ്ടദിനമാണിത്. കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ് തുളുമ്പുന്നു. യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ അത് ഒന്നും അര്‍ത്ഥമാക്കുന്നില്ല. മുസ്ലീങ്ങളാണെന്ന് അവകാശപ്പെടുന്ന ഹൃദയശൂന്യരായ, മനുഷ്യത്വരഹിതമായ, മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയ തീവ്രവാദികള്‍ നടത്തിയ ഈ ആക്രമണം ഭയപ്പെടുത്തുന്നു. ഒരാളെ തോക്കിന്‍ മുനയില്‍ നിറുത്തി മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാക്കി പിന്നീട് കൊലപ്പെടുത്തിയത് ഒരു മുസ്ലീമാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് എന്റെ ഹൃദയം തകര്‍ക്കുന്നു. ഒരു മുസ്ലീം എന്ന നിലയില്‍ എല്ലാ ഹിന്ദുക്കളോടും ഇന്ത്യക്കാരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,'' അവര്‍ പറഞ്ഞു.
advertisement
ഭീകരാക്രമണം തന്നെ മാനസികമായി അസ്വസ്ഥമാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം, വേദന തന്റേത് മാത്രമല്ലെന്നും നഷ്ടത്തില്‍ ദുഃഖിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണെന്ന് അവര്‍ പറഞ്ഞു. ''അവര്‍ക്ക് സഹിക്കാനുള്ള ശക്തിയും സമാധാനവും ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആക്രമണത്തെ അപലപിക്കുന്നു. ഇത് ചെയ്തവരെ ഞാന്‍ പൂര്‍ണമായും വെറുക്കുന്നു,'' ഹിന പറഞ്ഞു.
''ചില മുസ്ലീങ്ങളുടെ പ്രവര്‍ത്തിയില്‍ ഞാന്‍ എത്ര ലജ്ജിച്ചാലും ഞങ്ങളെ അകറ്റി നിറുത്തരുതെന്ന് എന്റെ കൂടെയുള്ള ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. നമ്മള്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങിയാല്‍ അവര്‍ ആഗ്രഹിക്കുന്നത് നടക്കും,'' അവര്‍ പറഞ്ഞു. ഇന്നത്തെ കശ്മീരിലുള്ള വിശ്വാസവും അവര്‍ പങ്കുവെച്ചു. ''ഞാന്‍ മാറ്റം കാണുന്നുണ്ട്. യുവ കശ്മീരികളുടെ ഹൃദയത്തില്‍ ഇന്ത്യയോടുള്ള വിശ്വാസവും വിശ്വസ്തതയും ഞാന്‍ കാണുന്നു. ഇപ്പോള്‍ നമ്മള്‍ കശ്മീരികള്‍ നമ്മുടെ കശ്മീരിനെ തിരികെ കൊണ്ടുവരേണ്ട സമയമാണിത്. അവിടെ കശ്മീരി പണ്ഡിറ്റ് കശ്മീരി മുസ്ലീങ്ങളോടൊപ്പം ഒരു കുടുംബം പോലെയാണ് ജീവിച്ചത്. ഈ പരീക്ഷണ കാലത്ത് നാമെല്ലാവരും ഒന്നുചേര്‍ന്ന് ഇന്ത്യയെ പിന്തുണയ്ക്കണം. രാഷ്ട്രീയമില്ല. ഭിന്നതയില്ല..വെറുപ്പില്ല... നമ്മള്‍ ആദ്യം ഇന്ത്യക്കാരാണ്, ജയ് ഹിന്ദ്, ഹിന പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Photos/
പഹല്‍ഗാം ഭീകരാക്രമണം: മുസ്ലീമായതില്‍ വേദനിക്കുന്നുവെന്ന് ഹിനാ ഖാന്‍: എല്ലാ ഹിന്ദുക്കളോടും ക്ഷമചോദിക്കുന്നുവെന്നും താരം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement