രാംലല്ലയ്ക്ക് 11 കോടിയുടെ കിരീടവുമായി ഗുജറാത്തിലെ വജ്ര വ്യവസായി
- Published by:user_57
- news18-malayalam
Last Updated:
കുടുംബത്തോടൊപ്പം അയോധ്യയിലെത്തിയ ഇദ്ദേഹം, വജ്രം, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള രത്നങ്ങൾ കൊണ്ട് അലങ്കരിച്ച കിരീടം ക്ഷേത്ര ട്രസ്റ്റ് അധികൃതർക്ക് കൈമാറുകയായിരുന്നു
കഴിഞ്ഞ ദിവസം പ്രാണ പ്രതിഷ്ഠ നടന്ന അയോധ്യ ക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹത്തിന് 11 കോടി രൂപ വിലമതിക്കുന്ന വജ്ര കിരീടം സമർപ്പിച്ച് വജ്ര വ്യാപാരി. സൂറത്തിലെ ഗ്രീൻ ലാബ് ഡയമണ്ട് കമ്പനിയുടെ ഉടമയായ മുകേഷ് പട്ടേലാണ് കിരീടം സമർപ്പിച്ചത്. കുടുംബത്തോടൊപ്പം അയോധ്യയിലെത്തിയ ഇദ്ദേഹം, വജ്രം, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള രത്നങ്ങൾ കൊണ്ട് അലങ്കരിച്ച കിരീടം ക്ഷേത്ര ട്രസ്റ്റ് അധികൃതർക്ക് കൈമാറുകയായിരുന്നു. ഇതിന് ഏകദേശം നാലര കിലോഗ്രാം തൂക്കമുണ്ട്.
രാമന്റെ വിഗ്രഹത്തിന്റെ കിരീടത്തിനുള്ള അളവ് എടുക്കാൻ അദ്ദേഹത്തിന്റെ സൂറത്തിലെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ ജനുവരി അഞ്ചിന് അയോധ്യയിലേക്ക് അയച്ചിരുന്നു എന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ ട്രഷറർ ദിനേശ് നവാദിയ പറഞ്ഞു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെയും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിമാരുടെയും സാന്നിധ്യത്തിൽ ആണ് മുകേഷ് പട്ടേൽ കിരീടം സമർപ്പിച്ചത്. കൂടാതെ ശ്രീകോവിലിന്റെ രണ്ട് വെള്ളി പകർപ്പുകളും സൂറത്തിൽ നിന്ന് സമ്മാനിച്ചിരുന്നു.
ഏകദേശം 3 കിലോ ഭാരമുള്ള ക്ഷേത്രത്തിന്റെ വെള്ളിയിൽ തീർത്ത മോഡൽ നൽകിയത് സൂറത്തിലെ ഒരു ജ്വല്ലറി ഉടമയാണ്. അയോധ്യയിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനും ഇത് സമ്മാനിച്ചത്. ഏകദേശം നാല് മാസം മുമ്പ് തന്റെ ഡി ഖുഷാൽഭായ് ജ്വല്ലേഴ്‌സാണ് വെള്ളിയിൽ തീർത്ത ക്ഷേത്രത്തിന്റെ മോഡൽ നിർമ്മിച്ചതെന്ന് ഉടമ ദീപക് ചോക്ഷി വ്യക്തമാക്കി.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രാണ പ്രതിഷ്ഠ ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ആദിത്യനാഥ്, ഭഗവത് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
Location :
Thiruvananthapuram,Kerala
First Published :
January 23, 2024 3:28 PM IST