അയോധ്യ പ്രാണപ്രതിഷ്ഠ: അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന 'രാമക്ഷേത്ര കാർ യാത്ര'യിൽ പങ്കെടുത്തത് ആയിരത്തോളം ഭക്തർ
- Published by:Sarika KP
- news18-malayalam
Last Updated:
ഹനുമാന്റെയും മറ്റും വേഷം ധരിച്ച ആളുകൾ റോഡിൽ നൃത്തം വയ്ക്കുന്നതും വീഡിയോയിൽ കാണാം.
ജനുവരി 22 ന് നടക്കാനിരിക്കുന്ന ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അമേരിക്കയിൽ നടന്ന “കാർ യാത്രയിൽ” (Car Yata) പങ്കെടുത്തത് 900ൽ അധികം ആളുകൾ. ഓഹിയോയിലെ സിൻസിനാറ്റിയിലാണ് ഒരു കൂട്ടം ഹിന്ദു മത വിശ്വാസികൾ റാലി സംഘടിപ്പിച്ചത്. കാവിക്കൊടി നാട്ടിയ കാറുകളുടെ ഒരു നീണ്ട നിര ഗ്രേറ്റർ സിൻസിനാറ്റിയിലെ ഹിന്ദു ക്ഷേത്രത്തിൽ നിന്നും ശ്രീ സായി ബാബ ക്ഷേത്രത്തിലേക്ക് പോകുന്ന വീഡിയോ റാലിയിൽ പങ്കെടുത്ത നിതീഷ് സോണി എന്ന വ്യക്തി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവച്ചു. ഹനുമാന്റെയും മറ്റും വേഷം ധരിച്ച ആളുകൾ റോഡിൽ നൃത്തം വയ്ക്കുന്നതും വീഡിയോയിൽ കാണാം. ഏകദേശം 300 ഓളം കാറുകൾ ഈ റാലിയിൽ പങ്കെടുത്തുവെന്നാണ് വിവരം. 4.3 മില്യൺ ആളുകൾ കണ്ട വീഡിയോ സമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം. സച്ചിൻ തെൻഡുൽക്കർ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി, അനുഷ്ക ശർമ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയേക്കും.
ലോകമെമ്പാടുമുള്ള ഹിന്ദു മത വിശ്വാസികളുടെ വലിയ ഒരു പ്രവാഹം തന്നെ ജനുവരി 22ന് അയോധ്യയിലേയ്ക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠാ ദിവസം അയോധ്യയിൽ എത്താൻ കഴിയാത്തവരും ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്താൻ കഴിയാത്തതിനാൽ വീടുകളിൽ അന്നേ പൂജകൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ചില ഭക്തർ.
Location :
New Delhi,New Delhi,Delhi
First Published :
January 17, 2024 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ പ്രാണപ്രതിഷ്ഠ: അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന 'രാമക്ഷേത്ര കാർ യാത്ര'യിൽ പങ്കെടുത്തത് ആയിരത്തോളം ഭക്തർ