കുടുംബത്തെ വിട്ട് നിന്നത് ആറ് മാസം; രാംലല്ല ശില്‍പ്പി അരുണ്‍ യോഗിരാജിന് ബംഗളൂരുവിൽ ഗംഭീര സ്വീകരണം
- Published by:Sarika KP
- news18-malayalam
Last Updated:
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നാട്ടിലെത്തിയ അരുണിനെ കണ്ട സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.
ബംഗളൂരു: അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ പ്രശസ്തനായ ആളാണ് അരുണ്‍ യോഗിരാജ്. ഏകദേശം ആറ് മാസത്തോളമാണ് അരുണ്‍ തന്റെ കുടുംബത്തെ വിട്ട് ശില്‍പ്പ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നാട്ടിലെത്തിയ അരുണിനെ കണ്ട സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.
''ഈ ആറ് മാസത്തിനിടെ അദ്ദേഹത്തിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അതെല്ലാം തരണം ചെയ്യാന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തെ കാണാതെ വളരെ ബുദ്ധിമുട്ടിയാണ് ആറ് മാസം കഴിഞ്ഞത്. കുട്ടികളുടെ കാര്യങ്ങളെല്ലാം ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നു ചെയ്തിരുന്നത്. ഞങ്ങള്‍ക് അങ്ങനെ ഭാവി പരിപാടികളൊന്നുമില്ല. എന്താണോ മുന്നില്‍ വരുന്നത് അത് പൂര്‍ണ്ണ മനസ്സോടെ ചെയ്യും,'' ഭാര്യ വിജേത പറഞ്ഞു.
അതേസമയം നാട്ടിലെത്തിയ അരുണിന് ഊഷ്മളമായ സ്വീകരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.
'' ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തെ അങ്ങേയറ്റം ആദരവോടെ സ്വീകരിക്കുന്നു. ഈ ഒരു അവസരം നല്‍കിയതിന് ദൈവത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. രാമവിഗ്രഹം ഉണ്ടാക്കാനായി ശേഖരിച്ച കല്ല് മൈസൂരുവില്‍ നിന്നുള്ളതായിരുന്നു. രാമന്റെ അനുഗ്രഹത്താലാണ് ഈ ജോലി ഏറ്റവും നന്നായി ചെയ്യാനായത്,'' എന്നും അരുണ്‍ യോഗിരാജ് പറഞ്ഞു.
advertisement
'' ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്തയാളാണ് ഞാന്‍. പൂര്‍വ്വികരുടെയും കുടുംബാംഗങ്ങളുടെയും രാമന്റെയും അനുഗ്രഹം എപ്പോഴും എന്റെ കൂടെയുണ്ട്. ചില സമയത്ത് ഇതൊക്കെ സ്വപ്‌നമാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ് കടന്നുപോയത്,'' അരുണ്‍ കൂട്ടിച്ചേര്‍ത്തു.
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയ അരുണിനെ ബിജെപി പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു.
advertisement
മൂന്ന് ബില്യണ്‍ വര്‍ഷം പഴക്കമുള്ള ശിലയില്‍ നിന്നുമാണ് 51 ഇഞ്ച് വലിപ്പമുള്ള രാംലല്ല വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. മൈസൂരിലെ എച്ച്ഡി കോട്ടെ താലൂക്കിലെ ജയപുര ഹോബ്ലിയിലെ ഗുജ്ജെഗൗഡനപുരയില്‍ നിന്നാണ് ശില്‍പത്തിന് ഉപയോഗിച്ച കൃഷ്ണ ശില വേര്‍തിരിച്ചെടുത്തത്.
ബനാറസ് വസ്ത്രങ്ങള്‍ കൊണ്ടാണ് രാംലല്ല വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ദോത്തിയും ചുവപ്പ് നിറത്തിലുള്ള അങ്കവസ്ത്രവും വിഗ്രഹത്തില്‍ ചാര്‍ത്തിയിട്ടുണ്ട്. അങ്കവസ്ത്രത്തില്‍ ശംഖ്, പദ്മം, ചക്രം, മയൂരം എന്നീ ചിഹ്നങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.
Location :
Bangalore,Bangalore,Karnataka
First Published :
January 25, 2024 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
കുടുംബത്തെ വിട്ട് നിന്നത് ആറ് മാസം; രാംലല്ല ശില്‍പ്പി അരുണ്‍ യോഗിരാജിന് ബംഗളൂരുവിൽ ഗംഭീര സ്വീകരണം


