രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ പിന്തുണച്ച് SNDPയും; RSS നേതാക്കൾ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ക്ഷണപത്രം നൽകി
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ
കണിച്ചുകുളങ്ങര: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ പിന്തുണച്ച് എസ്എൻഡിപിയും. അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാന ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ. ആർഎസ്എസ് നേതാക്കൾ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ക്ഷണപത്രം നൽകി.
ഇതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻ്റെയും അഭിമാന മുയർത്തുന്ന ആത്മീയ മുഹൂർത്തമാണ്. പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് എല്ലാ വിശ്വാസികളും വീട്ടിൽ ദീപം തെളിയിച്ച് ലോകനന്മയ്ക്കായി പ്രാർത്ഥിക്കണമെന്നും വെള്ളാപ്പള്ളി.
വെള്ളാപ്പള്ളിയുടെ നിലപാടിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വാഗതം ചെയ്തു.
advertisement
കഴിഞ്ഞ ദിവസം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എൻഎസ്എസ്സും രംഗത്തെത്തിയിരുന്നു. രാഷ്ട്രീ ലക്ഷ്യം വെച്ചോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയോ അല്ല ഈ നിലപാട് സ്വീകരിക്കുന്നതെന്നത്. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നുമാണ് എൻഎസ്എസ് വ്യക്തമാക്കിയത്.
Location :
Alappuzha,Alappuzha,Kerala
First Published :
January 11, 2024 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ പിന്തുണച്ച് SNDPയും; RSS നേതാക്കൾ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ക്ഷണപത്രം നൽകി