• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഒരു മതം, അത് ഫുട്ബോൾ'; പന്ത് തട്ടി മോഹൻലാൽ; ആവേശമായി ലോകകപ്പ് പാട്ട്

'ഒരു മതം, അത് ഫുട്ബോൾ'; പന്ത് തട്ടി മോഹൻലാൽ; ആവേശമായി ലോകകപ്പ് പാട്ട്

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാറാണ് ലോകകപ്പ് ഗാനം ഒരുക്കിയത്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ഈണം നൽകിയിരിക്കുന്നു.

  • Share this:
ഫിഫ ലോകകപ്പിന് ആദരമായി പുറത്തിറക്കിയ മോഹൻലാലിന്റെ ഗാനം ശ്രദ്ധേയമാകുന്നു. മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന ആൽബം ദോഹയിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സുപ്രിം കമ്മിറ്റി പ്രതിനിധികളുടെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ സ്പോർട്സ് സെന്‍റർ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഫുട്ബോളിനെ ജീവവായുപോലെ കാണുന്ന മലപ്പുറവും അവിടുത്തെ സെവൻസ് ഫുട്ബോളിനെയും കുറിച്ചുള്ളതാണ് ആൽബം. മത്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്‍റെ ഫുട്ബോൾ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിലൂടെ. മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്നു.

Also Read- '57 വയസുള്ള ഞാൻ 25 കാരിയെ വിവാഹം ചെയ്യുന്നതിൽ മറ്റുള്ളവർക്കെന്ത്?': നടൻ ബബ്ലൂ പൃഥ്വിരാജ്

മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ അതിശയച്ചെപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കാൽപന്ത് ആരാധരിലേക്ക് തുറന്നുവിട്ടു. 'മോഹൻലാൽ സല്യൂട്ടേഷൻ ടു ഖത്തർ' എന്നപേരിലായിരുന്നു ലോകകപ്പ് ഗാനത്തിന്റെ റിലീസിങ്. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെയും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികൾ, വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികൾ എന്നിവരെ സാക്ഷിയാക്കി കേരളത്തിന്റെ കളിയാവേശത്തെ മനോഹരമായ ഗാനത്തിലൂടെ ലോകമെങ്ങുമുള്ള ആസ്വാദകരിലേക്ക് പകർന്നു.പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാറാണ് ലോകകപ്പ് ഗാനം ഒരുക്കിയത്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ഈണം നൽകിയിരിക്കുന്നു.
മലപ്പുറത്തിന്‍റെ ഫുട്ബാൾ ഗ്രാമമായ തെരട്ടമ്മൽ മുഖ്യ വേദിയായ ഷൂട്ടിങ്ങിൽ നാട്ടുകാരും ഫുട്ബാൾ കമ്പക്കാരും സ്ത്രീകളും കുട്ടികളും സെവൻസ് അനൗൺസ്മെന്റുകളും ഉൾപ്പെടെ നാട്ടിൻ പുറത്തെ ഫുട്ബാൾ ആവേശമാണ് ദൃശ്യവൽകരിച്ചിരിക്കുന്നത്.

'ആടാം.. ആടിപ്പാടി ഓടാം..ഓടിച്ചാടി പായാം... ചാടിപ്പാടി പറക്കാം...' എന്നു തുടങ്ങുന്ന വരികളിൽ കാൽപന്തുകളിയോടുള്ള മലയാള മണ്ണിന്റെ ഇഷ്ടം വരച്ചുകാട്ടുന്നു. . ബ്രസീലും അർജന്റീനയും ബെൽജിയവും സ്‍പെയിനും ജപ്പാനും ഉൾപ്പെടെ ലോകകപ്പിലെ കരുത്തരായ ഫുട്ബാൾ രാജ്യങ്ങളെ വരികളിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Also Read- 20 വർഷം മുമ്പ് പിരിഞ്ഞ സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ മുന്നിലെത്തി; ഷെഫ് പിള്ള ആഴക്കടലിൽനിന്ന് മുങ്ങിയെടുത്ത സൗഹൃദം

ലോകമെങ്ങമുള്ള ഫുട്ബാൾ ആരാധകർക്ക് മുന്നിലേക്ക് മലപ്പുറത്തിന്റെയും കേരളത്തിന്റെയും കാൽപന്ത് സ്നേഹം ​ലോകകപ്പ് ​ഗാനോപഹാരത്തിലൂടെ എത്തിക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് ചടങ്ങിൽ പ​ങ്കെടുത്തുകൊണ്ട് മോഹൻലാൽ പറഞ്ഞു. 'അടുത്തിടെ ഫിഫ പുത്തിറക്കിയ മൈതാനം എന്ന ഡോക്യുമെന്‍ററിയിലൂടെ കേരളത്തിന്റെ ഫുട്ബാൾ ആവേശം ലോകമെങ്ങും അറിഞ്ഞതാണ്. ഫുട്ബാളിനെ ജീവതത്തിന്റെ മറ്റെന്തിനേക്കാളും പ്രണയിക്കുന്നവരാണ് മലയാളിയും മലപ്പുറവും. അവരുടെ ഫുട്ബാൾ പ്രണയത്തിനുള്ള ഉപഹാരം കൂടിയാണ് ഈ ലോകകപ്പ് ഗാനം' -അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published: