ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ്

Last Updated:

തിങ്കളാഴ്ച്ചയാണ് പിസിബി ടീമിലെ 35 കളിക്കാർക്കും പരിശോധന നടത്തിയത്. ഇതിൽ പത്ത് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കോവിഡ‍് 19 പോസിറ്റീവ് സ്ഥിരീകരിച്ച പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ പുതിയ പരിശോധനാഫലം പുറത്തു വന്നു. കോവിഡ് നെഗറ്റീവാണ് പുതിയ പരിശോധനാഫലം.
കഴിഞ്ഞ ദിവസമാണ് ഹഫീസ് അടക്കം ഏഴ് താരങ്ങൾക്കുകൂടി കോവിഡ‍് 19 പോസിറ്റീവാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. 29 അംഗ ടീമിലെ പത്ത് താരങ്ങൾക്ക് കോവിഡ് ബാധിച്ചെന്നായിരുന്നു ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
പുതിയ പരിശോധനാഫലം ഹഫീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പിസിബിയുടെ പരിശോധനാഫലത്തിന് പിന്നാലെ ഹാഫിസും കുടുംബാംഗങ്ങളും പരിശോധന നടത്തുകയായിരുന്നു. ഇതിൽ എല്ലാവരുടേയും ഫലം നെഗറ്റീവാണ്.
advertisement
advertisement
തിങ്കളാഴ്ച്ചയാണ് പിസിബി ടീമിലെ 35 കളിക്കാർക്കും പരിശോധന നടത്തിയത്. ഇതിൽ പത്ത് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായ താരങ്ങൾക്ക് ആർക്കും ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടായിരുന്നില്ലെന്നും പിസിബി അറിയിച്ചിരുന്നു.
പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായിട്ടാണ് താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്. ഈ മാസം 28ന് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് കോവിഡിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ്
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement