ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് നേട്ടത്തില്‍ തങ്ങള്‍ക്കൊപ്പം അല്ലാഹു ഉണ്ടായിരുന്നെന്ന് ഇംഗ്ലണ്ട് നായകന് ഓയിന്‍ മോര്ഗന്. മത്സരത്തിനു പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍വെച്ചാണ് താരത്തിന്റെ പ്രതികരണം. വിജയത്തില്‍ ഐറിഷ് ഭാഗ്യം ഒപ്പമുണ്ടായിരുന്നോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അല്ലാഹുവും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്ന് മോര്ഗന് പറഞ്ഞത്.
'ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചു. നമുക്കൊപ്പം അല്ലാഹു ഉറപ്പായുമുണ്ടാവും എന്നാണ് റാഷിദ് പറഞ്ഞത്. വ്യത്യസ്ത സംസ്കാരത്തില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നുമാണ് ടീം അംഗങ്ങളില്‍ പലരും വരുന്നത്. പല രാജ്യങ്ങളില്‍ വളര്‍ന്നവരുണ്ട്. അങ്ങനെയൊരു ടീമിനെ ലഭിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ടീമിന്റെ ആകെ തുകയതാണ്' മോര്ഗന് പറഞ്ഞു.
Beautiful words. This is the best of England. Confident, diverse, world-class and full of humour. "We had Allah with us as well".pic.twitter.com/fWeAVKpUm8
അയര്‍ലന്‍ഡില്‍ ജനിച്ച മോര്ഗന് ഐറിഷ് ദേശീയ ടീമിനായ് നേരത്തെ കളിച്ചിട്ടുണ്ട്. മോര്ഗന് ഉള്‍പ്പെടെ ലോകകപ്പ് നേടിയ ടീമിലെ നാലു താരങ്ങള്‍ ഇംഗ്ലണ്ടിനു പുറത്ത് ജനിച്ചവരാണ്. ലോകകപ്പ് ഫൈനലിന്റെ താരമായി മാറിയ ബെന്‍ സ്റ്റോക്സ് ജനിച്ചത് ന്യൂസിലന്‍ഡിലാണ്. ജോഫ്ര ആര്‍ച്ചര്‍ വിന്‍ഡീസിലും ജേസണ്‍ റോയ് ദക്ഷിണാഫ്രിക്കയിലുമാണ് ജനിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.