ഐ പി എല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും പുറമെ ഓസിസ് താരങ്ങളുടെ ലഭ്യതയും പ്രതിസന്ധിയില്‍

Last Updated:

സെപ്റ്റംബര്‍ മാസത്തില്‍ മൂന്നാം വാരത്തോട് കൂടി യു എ ഇയില്‍ ഐ പി എല്ലിന്റെ രണ്ടാം പാദം തുടങ്ങാന്‍ നീക്കങ്ങള്‍ ബി സി സി ഐ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്

IPL
IPL
രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐ പി എല്ലിന്റെ പതിനാലം സീസണ്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ശക്തമായ ബയോ ബബിളിനുള്ളിലേക്കും വൈറസ് ബാധ കടന്നതാണ് ഐ പി എല്‍ നിര്‍ത്തിവെക്കാന്‍ ബി സി സി ഐ നിര്‍ബന്ധിതരായത്. ഐ പി എല്ലുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ബി സി സി ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ മൂന്നാം വാരത്തോട് കൂടി യു എ ഇയില്‍ ഐ പി എല്ലിന്റെ രണ്ടാം പാദം തുടങ്ങാന്‍ നീക്കങ്ങള്‍ ബി സി സി ഐ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ മൂന്ന് ആഴ്ച കൊണ്ട് തീര്‍ക്കാമെന്നാണ് ബി സി സി ഐ കരുതുന്നത്.
എന്നാല്‍ വിദേശ താരങ്ങളുടെ ലഭ്യത ഇത്തവണത്തെ ഐ പി എല്ലിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മത്സരങ്ങള്‍ പുനരാരംഭിച്ചാലും ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മറ്റ് രാജ്യാന്തര മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്തിനാലാണ് നിലവില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് വ്യക്തമാക്കാന്‍ കാരണം. വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, തുടര്‍ന്ന് ഐ പി എല്‍, ടി20 ലോകകപ്പ് എല്ലാം അടുത്തടുത്താണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
advertisement
ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഇംഗ്ലണ്ട് കളിക്കാരെ വിട്ടു നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലേ ഗില്‍സ് വ്യക്തമാക്കിയത്. ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന് മറ്റൊരു രാജ്യത്തെ ടി20 ലീഗ് കളിക്കുവാന്‍ പോകുന്നതില്‍ വലിയ അതൃപ്തിയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയരുന്നത്. അതിനാല്‍ തന്നെ ഇനിയും താരങ്ങള്‍ക്ക് ഇളവ് നല്‍കി സ്ഥിതി കൂടുതല്‍ വഷളാക്കേണ്ടെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലവിലെ തീരുമാനം.
advertisement
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളെ വിട്ടു നല്‍കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. നിലവില്‍ ഐ പി എല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമയത്ത് പാകിസ്ഥാനെതിരായ പരമ്പരയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍പിലുള്ളത്. ന്യൂസിലന്‍ഡിന്റെ ബംഗ്ലാദേശിന് എതിരായ പരമ്പരയില്‍ നിന്ന് പല ഐ പി എല്‍ താരങ്ങളും വിട്ടുനിന്നിരുന്നത് സംസാരവിഷയമായിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരായ പരമ്പരയില്‍ അവര്‍ക്ക് എന്തായാലും കളിക്കേണ്ടതായി വരും. കാരണം ടി20 ലോകകപ്പിനുള്ള മുന്‍പുള്ള ന്യൂസിലാന്‍ഡിന്റെ ഒരുക്കമായാണ് പാകിസ്ഥാന് എതിരായ പരമ്പര വിലയിരുത്തപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐ പി എല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും പുറമെ ഓസിസ് താരങ്ങളുടെ ലഭ്യതയും പ്രതിസന്ധിയില്‍
Next Article
advertisement
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍മാന്‍
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍മാന്‍
  • റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിതനായി.

  • കുക്കൂ പരമേശ്വരന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി.

  • അക്കാദമി ഭരണസമിതിയുടെ കാലാവധി മൂന്നുവർഷം.

View All
advertisement