ഇനി ഇതിൻ്റെ പേരിൽ കൂക്കി വിളിക്കണ്ട! ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്കും ബ്രസീലിനും തോൽവി
- Published by:ASHLI
- news18-malayalam
Last Updated:
അർജന്റീന കൊളംബിയ ഒന്നിനെതിരായ രണ്ടു ഗോളുകൾക്കും ബ്രസീലിനെ പരഗ്വയ് എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തുകയായിരുന്നു
ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കും ബ്രസീലിനും തോൽവി. അർജന്റീന കൊളംബിയ ഒന്നിനെതിരായ രണ്ടു ഗോളുകൾക്കും ബ്രസീലിനെ പരഗ്വയ് എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തുകയായിരുന്നു.
സ്വന്തം സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിന്റെ 25-ാം മിനുറ്റിൽ യെർസൻ മൊസ്ക്വറയിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ രണ്ടാം പകുതിയുടെ ആരംഭത്തിൽ നിക്കൊളാസ് ഗോൺസാലസിലൂടെ അർജന്റീന തിരിച്ചടിച്ചു. ജെയിംസ് റോഡ്രിഗ്വസ് നേടിയ പെനൽറ്റി ഗോളിലൂടെ മത്സരത്തിന്റെ അറുപതാം മിനിറ്റിൽ കൊളംബിയ വിജയം നേടുകയായിരുന്നു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും ഇരുപതാം മിനുറ്റിൽ ഡിയഗോ ഗോമസിലൂടെ മുന്നിലെത്തിയ പരഗ്വായെ തോൽപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞില്ല. മുൻനിരയിൽ റോഡ്രിഗോ എൻട്രിക്ക് വിനീഷ്യസ് അണിനിരത്തി കൊണ്ടാണ് ബ്രസീൽ ഗ്രൗണ്ടിൽ ഇറങ്ങിയത്.
advertisement
എല്ലാ ടീമുകളും ലാറ്റിന അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ 8 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അർജന്റീന 12 പോയിന്റുമായാണ് ഒന്നാമത് എത്തിയത്. 16 പോയന്റോടെ കൊളംബിയ രണ്ടാം സ്ഥാനത്തും 15 പോയിന്റ് ഉള്ള ഉറുഗ്വായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 10 പോയിന്റുമായി ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. 2026 ലോകകപ്പിലേക്ക് ആറ് ടീമുകൾക്കാണ് നേരിട്ട് യോഗ്യത നേടാൻ ആവുക
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 11, 2024 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇനി ഇതിൻ്റെ പേരിൽ കൂക്കി വിളിക്കണ്ട! ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്കും ബ്രസീലിനും തോൽവി