Ashes Test | ആദ്യ പന്തിൽ തന്നെ വിക്കറ്റ്; മിച്ചൽ സ്റ്റാർക്കിന് സ്വന്തമായത് ആഷസിലെ അപൂർവ റെക്കോർഡ്
- Published by:Naveen
- news18-malayalam
Last Updated:
1936 ലെ ആഷസിലാണ് ഇതിന് മുൻപ് ഇത്തരമൊരു സംഭവം അരങ്ങേറിയത്.
ആഷസ് പരമ്പരയിൽ അപൂർവ റെക്കോർഡിനുടമയായി ഓസ്‌ട്രേലിയൻ ഇടം കൈയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇംഗ്ലണ്ടിനെതിരെ ബ്രിസ്ബെയ്നിൽ നടക്കുന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റാർക്ക് അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്യാൻ എത്തിയത് സ്റ്റാർക്ക് ആയിരുന്നു. ആദ്യ ഓവർ എറിഞ്ഞ താരം ഇംഗ്ലണ്ട് താരം റോറി ബേൺസിനെ ആദ്യ പന്തിൽ തന്നെ ബൗൾഡ് ആക്കുകയായിരുന്നു. ഈ വിക്കറ്റിലൂടെയാണ് സ്റ്റാർക്ക് അപൂർവ റെക്കോർഡിന് ഉടമയായത്. ആഷസ് പരമ്പരയില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം ബൗളര്‍ എന്ന റെക്കോഡാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. 85 വർഷങ്ങൾക്ക് മുൻപ് 1936 ൽ ഓസ്‌ട്രേലിയയുടെ തന്നെ ഏര്‍ണി മക്കോര്‍മിയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ആദ്യ പന്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സ്റ്റാന്‍ വോര്‍ത്തിങ്ടണിന്റെ വിക്കറ്റെടുക്കാണ് മക്കോര്‍മി ചരിത്രം കുറിച്ചത്. മക്കോർമി ചരിത്രം കുറിച്ച വേദിയായ ബ്രിസ്ബെയ്നിൽ തന്നെയാണ് സ്റ്റാർക്ക് ഈ നേട്ടം അവർത്തിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
advertisement
It took 85 years to repeat this feat again.
Wicket on the first bowl of the first test match of the #Ashes
Mitchell Starc 🔥 #Ashes2021 | #Starc
pic.twitter.com/jmDW8WSUob
— CricMadness (@CricMady) December 8, 2021
ഗാബയിൽ ഓസീസിന് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലണ്ട്
ഗാബയില്‍ നടക്കുന്ന ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തുടക്കത്തിലെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയ. സ്റ്റാര്‍ക്കിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ജോഷ് ഹെയ്‌സല്‍വുഡിന്റെയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ മുട്ടിടിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ ഇന്നിങ്‌സില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തി കമ്മിൻസ് തിളങ്ങിയപ്പോൾ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 39 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍.
advertisement
ജോഷ് ഹെയ്‌സ്ല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, പേസ് ത്രയത്തിന്റെ മിന്നലാക്രമണം ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി സമ്മാനിച്ചു. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ബേണ്‍സിന്റെ കുറ്റിതെറിപ്പിച്ച് കൊണ്ട് സ്റ്റാര്‍ക്ക് ആദ്യ പ്രഹരം നല്‍കുകയായിരുന്നു. പിന്നാലെ നാലാം ഓവറില്‍ ഡേവിഡ് മലാനെ വിക്കറ്റ് കീപ്പറിന്റെ കൈകളില്‍ എത്തിച്ച് ഹെയ്‌സ്ല്‍വുഡും വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.
നാലമനായി ക്രീസില്‍ എത്തിയ ക്യാപ്റ്റന്‍ ജോ റൂട്ടിനും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. നേരിട്ട ഒമ്പതാം പന്തില്‍ പൂജ്യം റണ്‍സില്‍ പുറത്തായി. ഹെസ്ല്‍വുഡിന് തന്നെയായിരുന്നു വിക്കറ്റ്. ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്റ്റോക്സ് 5 റണ്‍സ് നേടിയാണ് മടങ്ങിയത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനായിരുന്നു വിക്കറ്റ്.
advertisement
പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് കമ്മിന്‍സും സംഘവും സന്ദര്‍ശകരെ ചുരുട്ടിക്കെട്ടുകയായിരുന്നു. ഒല്ലി പോപ് 35 റണ്‍സ് നേടി. ക്രിസ് വോക്‌സ് 21 റണ്‍സും ഹസീബ് ഹമീദ് 25 റണ്‍സും നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2021 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ashes Test | ആദ്യ പന്തിൽ തന്നെ വിക്കറ്റ്; മിച്ചൽ സ്റ്റാർക്കിന് സ്വന്തമായത് ആഷസിലെ അപൂർവ റെക്കോർഡ്