Asian Games 2023| ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ആദ്യ സ്വർണം ചൈനയ്ക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
തുഴച്ചിലിൽ തന്നെ ഇന്ത്യയുടെ ബാബു ലാൽ യാദവ്-ലേഖ് റാം എന്നിവർ വെങ്കലവും നേടി
ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. വനിതകളുടെ 10 മീറ്റർ റൈഫിൾസിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. മെഹുലി ഘോഷ്, രമിത, ആഷി ചൗസ്കി ടീമിനാണ് വെള്ളി നേട്ടം. തുഴച്ചിലിലാണ് ഇന്ത്യയുടെ രണ്ട് മെഡൽ നേട്ടം.
Also Read- ഐസിസി ലോകകപ്പ്: വിജയികൾക്കും റണ്ണർ അപ്പ് ടീമിനും ലഭിക്കുന്ന സമ്മാനത്തുക എത്രയെന്നോ?
ലൈറ്റ് വെയ്റ്റ് പുരുഷന്മാരുടെ ഡബിൾ സ്കൾസിൽ അർജുൻ ലാലും അരവിന്ദ് സിങ്ങും വെള്ളി നേടി. തുഴച്ചിലിൽ തന്നെ ഇന്ത്യയുടെ ബാബു ലാൽ യാദവ്-ലേഖ് റാം എന്നിവർ വെങ്കലവും നേടി. ഈ ഇനത്തിൽ ഉസ്ബെക്കിസ്ഥാൻ സ്വർണവും ഹോങ്കോംഗ് വെള്ളിയും നേടി.
The first gold medal of the 19th Asian Games Hangzhou!🥇🥇
Congratulations to Zou Jiaqi & Qiu Xiuping🇨🇳.#Hangzhou #AsianGames #Rowing #GoldMedals #HangzhouAsianGames @WorldRowing pic.twitter.com/vZwwu1EzMR
— 19th Asian Games Hangzhou 2022 Official (@19thAGofficial) September 24, 2023
advertisement
ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം ചൈനയ്ക്കാണ്. തുഴച്ചിലിൽ ചൈനയുടെ സോ ജിയാക്കിക്കും ക്യു സിയുപിങ്ങിനുമാണ് സ്വർണം നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 24, 2023 9:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games 2023| ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ആദ്യ സ്വർണം ചൈനയ്ക്ക്