ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; എം.ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം

Last Updated:

1500 മീറ്ററിൽ അജയ്‌ കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടവുമായി മലയാളി അത്ലറ്റുകള്‍. പുരുഷ ലോങ്ജംപിൽ  മലയാളി താരം എം.ശ്രീശങ്കർ വെള്ളി മെ‍ഡൽ നേടി. 8.19 മീറ്റർ ചാടിയാണ് താരം നേട്ടം സ്വന്തമാക്കിയത്.
1500 മീറ്റർ ഓട്ടമത്സരത്തിൽ മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ്‌ കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി.
advertisement
advertisement
ഇന്ന് നടന്ന 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സിലും ഷോട്ട് പുട്ടിലും ഇന്ത്യക്ക് സ്വർണം നേടാൻ സാധിച്ചു.പുരുഷൻമാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്ലെയാണ് സ്വർണം കരസ്ഥമാക്കിയത്. 8 മിനിറ്റ് 19.50 സെക്കന്റിൽ ഫിനിഷ് ചെയ്‌ത് റെക്കോർഡോഡെയാണ് അവിനാഷ് സ്വർണ മെഡല്‍ നേടിയത്.
അതേസമയം ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. അതേസമയം വനിതാ വിഭാഗം ഷൂട്ടിങ് ട്രാപ് ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരാണ് ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; എം.ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement