പ്രമേഹരോഗികൾക്കുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കായികതാരങ്ങൾ; പാരീസ് ഒളിമ്പിക്സിൽ പുതിയ പരീക്ഷണം

Last Updated:

രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് മനസ്സിലാക്കിയാണ് കായികതാരങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തിൽ കുതിപ്പ് നടത്താൻ പോവുന്നത്

ഇത്തവണ നടക്കുന്ന ഒളിമ്പിക്സിൽ പുത്തൻ സാങ്കേതികവിദ്യയുടെ കൂടി സഹായത്തോടെ കൂടുതൽ മെഡൽ നേടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കായികതാരങ്ങൾ. രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് മനസ്സിലാക്കിയാണ് കായികതാരങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തിൽ കുതിപ്പ് നടത്താൻ പോവുന്നത്. ഡച്ച് മാരത്തോൺ ഓട്ടക്കാരൻ അബ്ഡി നഗീയെ അടക്കമുള്ളവർ തങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് മനസ്സിലാക്കാൻ ശരീരത്തിൽ ചെറിയ മോണിറ്റർ വെച്ച് പിടിക്കാൻ പോവുകയാണ്.
അബോട്ട്, ഡെക്സോം എന്നീ കമ്പനികളാണ് കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്റർ (CGM) എന്ന ഈ ഉപകരണം പുറത്തിറക്കിയിട്ടുള്ളത്. പ്രമേഹ രോഗികളെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും കായികമേഖലയിൽ ഉള്ളവർക്ക് ഇത് വലിയ ഉപകാരമായി മാറാൻ പോവുകയാണ്. ഈ സാങ്കേതിക വിദ്യ എത്രത്തോളം വിജയമാണെന്ന് മനസ്സിലാക്കാനുള്ള വേദിയായി പാരീസ് ഒളിമ്പിക്സ് മാറും. ജൂലൈ 26നാണ് ലോക കായിക മാമാങ്കം ആരംഭിക്കുക.
“പ്രമേഹ രോഗികൾ അല്ലാത്തവരും സിജിഎം ധാരാളമായി ഉപയോഗിക്കുന്ന ഒരു കാലം വൈകാതെ തന്നെ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ്,” ഡെക്സ്കോം സിഒഒ ജേക്കബ് ലീച്ച് പറഞ്ഞു. പ്രമേഹ രോഗികൾക്ക് വേണ്ടി തന്നെയാണ് സിജിഎം പുറത്തിറക്കുന്നത്. എന്നാൽ കായിക താരങ്ങൾക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് ഗുണം ചെയ്യും. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണെന്നും ജേക്കബ് ലീച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.
advertisement
പ്രമേഹ രോഗികളിൽ നിന്നുള്ള വർധിച്ച ആവശ്യം കാരണം കോടികളുടെ ബിസിനസാണ് ഇപ്പോൾ സിജിഎം മേഖലയിൽ ഉണ്ടാവുന്നത്. നാണയത്തിൻെറ വലിപ്പത്തിലുള്ള ഉപകരണം ശരീരത്തിൽ പിടിപ്പിക്കുകയാണ് ചെയ്യുന്നത്. രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് ഇതിലൂടെ ബ്ലൂ ടൂത്ത് വഴി സ്മാർട്ട് ഫോണിൽ മനസ്സിലാക്കാൻ സാധിക്കും. ഇൻസുലിൻ ആവശ്യമുണ്ടോയെന്ന് അങ്ങനെ മനസ്സിലാക്കാനാവും.
ലോകത്തിലെ പ്രമുഖ കായികതാരങ്ങൾ ഇപ്പോൾ തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൻെറ കലോറി അളവും മറ്റും മനസ്സിലാക്കാൻ വേണ്ടിയും സിജിഎം ഉപയോഗിക്കുന്നുണ്ട്. ഇൻസുലിൻ ആവശ്യമില്ലാത്ത പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ വേണ്ടി ഡെക്സ്കോം കഴിഞ്ഞ മാർച്ചിൽ സ്റ്റെലോ എന്ന ഉപകരണം പുറത്തിറക്കിയിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശം ഇല്ലാതെ തന്നെ ഇത് ഉപയോഗിക്കാൻ അമേരിക്കയിൽ അനുമതിയുണ്ട്.
advertisement
2020ലാണ് അബോട്ട് കായിക താരങ്ങൾക്ക് പ്രത്യേകമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള സിജിഎം പുറത്തിറക്കുന്നത്. കെനിയൻ മാരത്തോണിൽ ഒരു ടീമിനെ തന്നെ ഇവർ സ്പോൺസർ ചെയ്തിരുന്നു. ഇപ്പോൾ പ്രധാനപ്പെട്ട കായിക മത്സരങ്ങൾക്കും മറ്റും മുമ്പ് പരിശീലനത്തിനിടയിൽ കായിക താരങ്ങളും സപ്പോർട്ട് സ്റ്റാഫുമെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.
ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായ നഗീയെ തനിക്ക് സിജിഎം ഉപയോഗിക്കുന്നത് കൊണ്ടുണ്ടായ ഗുണം വിശദീകരിച്ചിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് വ്യക്തമായി അറിയാൻ സാധിക്കുന്നതിനാൽ ശരീരത്തിന് എത്ര ഊർജ്ജം ആവശ്യമാണെന്ന് ബോധ്യമാവും. അതിനനുസരിച്ച് വിശ്രമവും പരിശീലനവും ഭക്ഷണവുമെല്ലാം ക്രമീകരിക്കാറുണ്ടെന്ന് നഗീയെ പറഞ്ഞു.
advertisement
ടോക്യോ ഒളിമ്പിക്സിൽ നീന്തലിൽ സ്വർണമെഡൽ നേടിയിട്ടുള്ള ഓസ്ട്രേലിയൻ താരം ചെൽസി ഹോഡ്ജെസ് ശരീരത്തിന് ആവശ്യമായ ഊർജ്ജം എത്രയെന്ന് മനസിലാക്കുന്നത് സിജിഎം വഴിയാണെന്ന് പറയുന്നു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടക്കുകയും അത് കായിക താരങ്ങൾക്ക് വലിയ ഗുണം ചെയ്യുകയും ചെയ്യുമെന്ന് സ്വീഡിഷ് സ്കൂൾ ഓഫ് സ്പോർട് ആൻറ് ഹെൽത്ത് സയൻസിലെ അസോസിയേറ്റ് പ്രൊഫസറായ ഫിലിപ് ലാർസൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രമേഹരോഗികൾക്കുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കായികതാരങ്ങൾ; പാരീസ് ഒളിമ്പിക്സിൽ പുതിയ പരീക്ഷണം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement