ഓസീസിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്; മൂന്നാം ടെസ്റ്റിന് സ്മിത്തില്ല
Last Updated:
രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ സ്മിത്ത് മൂന്നാമത്തെ മത്സരത്തിനുണ്ടാകില്ല
ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിനൊരുങ്ങുന്ന ഓസീസിന് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം സ്റ്റീവ് സ്മിത്തിന്റ പരിക്ക്. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ സ്മിത്ത് മൂന്നാമത്തെ മത്സരത്തിനുണ്ടാകില്ല. ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിനേറ്റാണ് സ്മിത്തിന് പരിക്കേല്‍ക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലും സ്മിത്ത് കളിച്ചിരുന്നില്ല. ഒന്നാമിന്നിങ്‌സില്‍ 80 റണ്‍സുമായി മുന്നേറവെയായിരുന്നു ആര്‍ച്ചര്‍ സ്മിത്തിനെ വീഴ്ത്തുന്നത്. പരിക്കേറ്റതിനെത്തുടര്‍ന്ന് 45 മിനിറ്റോളം കളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും തിരികെയെത്തി സ്മിത്ത് ബാറ്റിങ്ങ് പുനരാരംഭിച്ചിരുന്നു. വ്യക്തിഗത സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് കൂടി ചേര്‍ത്താണ് താരം കളംവിടുന്നത്.
Also Read: 'വീണ്ടും കളത്തിലെത്തും, മികച്ച പ്രകടനം കാഴ്ചവെക്കും'; വിലക്ക് ചുരുക്കിയതിനെക്കുറിച്ച് ശ്രീശാന്ത്
പിറ്റേന്ന് രാവിലെ തലവേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ലബുഷാനെയെ ടീമിലെടുക്കുകയും ചെയ്തു. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത സ്മിത്തിന്റെ അഭാവം ഓസീസിന് തലവേദനയാകുമെന്ന് ഉറപ്പാണ്.
advertisement
ഒന്നാം ടെസ്റ്റിലെ രണ്ടിന്നിങ്സിലും സ്മിത്ത് സെഞ്ചുറി (142, 144) നേടിയിരുന്നു. മൂന്ന് ഇന്നിങ്സിലുമായി മൊത്തം 378 റണ്‍സാണ് മുന്‍ നായകന്റെ സമ്പാദ്യം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2019 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓസീസിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്; മൂന്നാം ടെസ്റ്റിന് സ്മിത്തില്ല