നീരജ് ചോപ്രയ്ക്ക് ഒരു കോടി, ഹോക്കി ടീമിന് 1.25 കോടി, മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
- Published by:Sarath Mohanan
- news18-malayalam
Last Updated:
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകളുമായാണ് ഇന്ത്യ ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു.
ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബി സി സി ഐ. ഒളിമ്പിക്സ് ജാവലിനില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ച നീരജ് ചോപ്രയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡാണ് പ്രഖ്യാപിചിരിക്കുന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് 1.25 കോടി രൂപയുടെ അവാര്‍ഡും ബി സി സി ഐ നല്‍കും.
അതേസമയം വെള്ളി മെഡല്‍ ജേതാക്കള്‍, ഗുസ്തി താരം രവി കുമാര്‍ ദാഹിയ, വെയ്റ്റ് ലിഫ്റ്റര്‍ മീരാഭായ് ചാനു എന്നിവര്‍ക്ക് 50 ലക്ഷം രൂപയും വ്യക്തിഗത വെങ്കല മെഡല്‍ ജേതാക്കള്‍, പി വി സിന്ധു (ബാഡ്മിന്റണ്‍), ബോക്‌സര്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഗുസ്തി താരം എന്നിവര്‍ക്ക് 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ബി സി സി ഐ സെക്രട്ടറി ജയ് ഷാ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
advertisement
INR 1 Cr. - 🥇 medallist @Neeraj_chopra1
50 lakh each - 🥈 medallists @mirabai_chanu & Ravi Kumar Dahiya
25 lakh each – 🥉 medallists @Pvsindhu1, @LovlinaBorgohai, @BajrangPunia
INR 1.25 Cr. – @TheHockeyIndia men's team @SGanguly99| @ThakurArunS| @ShuklaRajiv
— Jay Shah (@JayShah) August 7, 2021
advertisement
നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ രാജ്യമൊട്ടാകെ അഭിമാനം കൊള്ളുകയാണ്. ടോക്യോ ഒളിമ്പിക്‌സിലെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ പി എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കോടി രൂപ നീരജിന് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരുകള്‍ മുതല്‍ റെയില്‍വേ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എന്നിവയെല്ലാം നീരജിന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകളുമായാണ് ഇന്ത്യ ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്ലറ്റിക്‌സില്‍ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്യോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാഭായ് ചാനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.
advertisement
അതേസമയം മെഡല്‍പ്പട്ടികയില്‍ ചൈന, അമേരിക്ക പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും അടക്കം 113 മെഡലുകളുമായി അമേരിക്കയാണ് ഒന്നാമത്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളുമായി ചൈനയാണ് രണ്ടാമത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2021 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
നീരജ് ചോപ്രയ്ക്ക് ഒരു കോടി, ഹോക്കി ടീമിന് 1.25 കോടി, മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ