advertisement

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: വിരാട് കോഹ്ലി മടങ്ങിയെത്തും; ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Last Updated:

പരിക്കിനെ തുടർന്ന് വിശ്രമിക്കുന്ന ജസ്പ്രീത് ബുംറയും രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയേക്കും.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ന് സമാപിക്കാനിരിക്കെ പുതിയതായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി ഇന്ന് യോഗം ചേർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കും. ഭാര്യയുടെ പ്രസവത്തിനായി ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്നും അവധിയെടുത്ത വിരാട് കോഹ്ലി ടീമിൽ മടങ്ങിയെത്തും.
ബൗളർ ഇഷാന്ത് ശർമയും ടീമിൽ മടങ്ങിയെത്താനാണ് സാധ്യത. പുതിയതായി തെരഞ്ഞെടുത്ത ചേതൻ ശർമ ചെയർമാനായ സെലക്ഷൻ കമ്മിറ്റി വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിനാണ് യോഗം. സുനിൽ ജോഷി, ദേബാശിഷ് മൊഹന്തി, ഹർവീന്ദർ സിങ്, എബി കുരുവിള എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റംഗങ്ങൾ. നിലവിലെ ഇന്ത്യൻ സ്ക്വാഡിൽ കാര്യമായ മാറ്റം വരുത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
advertisement
പരിക്കിനെ തുടർന്ന് വിശ്രമിക്കുന്ന ജസ്പ്രീത് ബുംറയും രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയേക്കും. നടുവേദന കാരണമാണ് അശ്വിൻ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ കളിക്കാത്തത്. വയറുവേദനയെ തുടർന്ന് ബുംറ പുറത്തിരുന്നത്.
പേസർമാരായ മുഹമ്മദ് ഷാമി (കൈത്തണ്ടയിലെ ഒടിവ്), ഉമേഷ് യാദവ് (പേശിവലിവ്), ഓൾ‌റൗണ്ടർമാരായ രവീന്ദ്ര ജഡേജ (തള്ളവിരലിൽ പരിക്ക്), ഹനുമ വിഹാരി (ഗ്രേഡ് 2 പേശിവലിവ്) എന്നിവർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഉണ്ടാകില്ല. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ചെന്നൈയിൽ (ഫെബ്രുവരി 5-9, 13-17) നടക്കാനിരിക്കെ, ജനുവരി 27 ന് ഇന്ത്യൻ ടീം ബയോ ബബിളിൽ പ്രവേശിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: വിരാട് കോഹ്ലി മടങ്ങിയെത്തും; ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
Next Article
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്

  • കോടതി ദമ്പതികളുടെ ദയയപേക്ഷ നിരസിച്ചു; കുട്ടികൾക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • പോക്സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമസാധുതയില്ലെന്ന് കോടതി

View All
advertisement