Rahul Dravid |ബിസിസിഐ ഇടപെട്ടു; രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക്

Last Updated:

2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ആരംഭികക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുക.

രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ്
ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകാന്‍ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്(Rahul Dravid). ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രവി ശാസ്ത്രി(Ravi Shastri) ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.
ദ്രാവിഡിന്റെ അടുത്ത സുഹൃത്തും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly)യുടെ ഇടപെടലിനെ തുടര്‍ന്നാണ് ദ്രാവിഡ് മനസ്സു മാറ്റിയതെന്നാണ് സൂചന. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷനാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍.
നിലവിലെ ബോളിങ് കോച്ച് ഭരത് അരുണിന്റെ കാലാവധിയും അവസാനിക്കും അവസാനിക്കിനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദ്രാവിഡിനൊപ്പം പരസ് മാംബ്രെ ഇന്ത്യയുടെ ബോളിങ് പരിശീലകനായും സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐ(BCCI)യുടെ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, മക്കളുടെ പഠിത്തം, ഇന്ത്യയുടെ ഡൊമസ്റ്റിക് ലെവലില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നെല്ലാമാണ് പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുന്നതിന് കാരണമായി ദ്രാവിഡ് പറഞ്ഞത്.
advertisement
2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ആരംഭികക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുക. ന്യൂസിലന്‍ഡിന് എതിരായ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും.
ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.
advertisement
മധ്യപ്രദേശില്‍ ജനിച്ച് കര്‍ണ്ണാടകയില്‍ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായ താരമാണ് ദ്രാവിഡ്. പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ് ശൈലിയുടെ പേരില്‍ ഇന്ത്യയുടെ വന്‍മതില്‍ എന്ന വിശേഷണമുള്ള വ്യക്തിത്വം. 1996ല്‍ ആയിരുന്നു ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യന്‍ താരം കുടിയാണ് അദ്ദേഹം.
advertisement
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ 10,000 റണ്‍സ് എന്ന നേട്ടം സുനില്‍ ഗവാസ്‌കര്‍ക്കും, സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ശേഷം കൈവരിക്കുന്ന ഇന്ത്യക്കാരനാണ് ദ്രാവിഡ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ 2008 മാര്‍ച്ച് 29ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു ആ ചരിത്ര നേട്ടം. 2012 മാര്‍ച്ച് 9 നായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ദ്രാവിഡ് വിരമിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rahul Dravid |ബിസിസിഐ ഇടപെട്ടു; രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക്
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement