പെനാൽറ്റി സേവ് ചെയ്ത ഉടന്‍ ഗോൾകീപ്പർ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
വിൻകെൽ സ്പോർട്ട് ക്ലബിന്റെ താരം ആർണെ എസ്പീൽ(25) ആണ് മരിച്ചത്
ബ്രസൽസ്: ബെൽജിയത്തിലെ പ്രാദേശിക ഫുട്ബോൾ ടൂർണമെന്റിനിടെ ഗോൾകീപ്പർ കുഴഞ്ഞുവീണ് മരിച്ചു. പെനാല്‍റ്റി കിക്ക് തടുടുത്തിട്ടയുടൻ ഗോളി മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. വിൻകെൽ സ്പോർട്ട് ക്ലബിന്റെ താരം ആർണെ എസ്പീൽ(25) ആണ് മരിച്ചത്.
ബെല്‍ജിയത്തിലെ പടിഞ്ഞാറൻ ബ്രാബാന്റ് പ്രവിശ്യയിലെ രണ്ടാം ഡിവിഷൻ ടൂർണമെന്റിനിടെ ശനിയാഴ്ചയായിരുന്നു സംഭവം. വെസ്ട്രോസെബെക്കുമായുള്ള മത്സരത്തിൽ 2 -1 എന്ന നിലയിൽ ടീം മുന്നിട്ട് നിൽക്കുന്ന വേളയിലാണ് സംഭവം നടന്നത്. എതിർ ടീമിന് അനുവദിച്ച പെനൽറ്റി എസ്പീൽ തടുത്തു. തടഞ്ഞിട്ട പന്തെടുത്ത് എഴുന്നേറ്റയുടൻ താരം നിലത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ രക്ഷാപ്രവർത്തകരെത്തി പ്രാഥമിക ശുശ്രൂഷ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. എസ്പീലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനായി സ്റ്റേഡിയത്തിൽ ക്ലബ് നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 14, 2023 10:28 PM IST