ടി20 ലോകകപ്പിൽ വൻ അട്ടിമറി; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഹോളണ്ട്; ഇന്ത്യ സെമിയിൽ

Last Updated:

ജയിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാമായിരുന്ന ദക്ഷിണാഫ്രിക്ക പക്ഷെ നെതർലൻഡ്സിന്‍റെ പോരാട്ടവീര്യത്തിന് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു

ടി20 ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്ക 13 റൺസിന് നെതർലൻഡ്‌സിനോട് പരാജയപ്പെട്ടു. ജയിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാമായിരുന്ന ദക്ഷിണാഫ്രിക്ക പക്ഷെ നെതർലൻഡ്സിന്‍റെ പോരാട്ടവീര്യത്തിന് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. ഇതോടെ സിംബാബ്വെയ്ക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഭേദപ്പെട്ട ബാറ്റിങ്ങാണ് നെതർലൻഡ്സ് കാഴ്ചവെച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് 20 ഓവറിൽ എട്ടിന് 145 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
ഓപ്പണർ മൈബർഗ് 30 പന്തിൽ 37 റൺസെടുത്തതോടെ നെതർലൻഡ്‌സിന് മികച്ച തുടക്കം ലഭിച്ചു. ടോം കൂപ്പറുടെ വേഗമേറിയ 35 റൺസും 26 പന്തിൽ 41 റൺസ് നേടിയ അക്കർമാനും ചേർന്നാണ് നെതർലൻഡ്സിനെ 150 കടത്തിയത്.
advertisement
159 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി, ഒരു ഘട്ടത്തിൽ 39/2 എന്ന നിലയിലായിരുന്നു.എന്നാൽ ഡച്ചുകാരുടെ ബോളിങ്ങിലെ വ്യത്യസ്തത ദക്ഷിണാഫ്രിക്കയെ കുഴക്കി. 25 റണ്‍സെടുത്ത റൂസ്സോ ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണർ ക്വിന്‍റൻ ഡികോക്ക് 13, ബാവുമ 20, മാര്‍ക്രം 17, മില്ലര്‍ 17, ക്ലാസന്‍ 21, കേശവ് മഹാരാജ് 13 എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായതെങ്കിലും ഇവർക്ക് ലോങ് ഇന്നിംഗ്സ് കളിക്കാനാകാതെ പോയത് പ്രൊട്ടിയാസിന് തിരിച്ചടിയായി.
advertisement
രണ്ടോവറില്‍ വെറും ഒമ്പതു റണ്‍സിന് മൂന്നു വിക്കറ്റ് പിഴുത ബ്രണ്ടന്‍ ഗ്ലോവറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഫ്രെഡ് ക്ലാസ്സന്‍, ഡി ലീഡ് എന്നിവര്‍ രണ്ടു വീക്കറ്റ് വീതം നേടി. കോലിന്‍ അക്കര്‍മാനാണ് കളിയിലെ താരം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിൽ വൻ അട്ടിമറി; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഹോളണ്ട്; ഇന്ത്യ സെമിയിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement