പൂണെ: ഇന്ത്യാ വിന്‍ഡീസ് പരമ്പരിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കം പിഴച്ചു. 38 റണ്ണെടുക്കുന്നതിനിടെയാണ് കരീബിയന്‍ പടയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായത്. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ജസ്പ്രീത് ബൂംറയ്ക്കാണ് രണ്ട് വിക്കറ്റും.
ടോസ് നേടിയ നായകന് കോഹ്ലി ടീമിലേക്ക് മുന്‍നിര ബൗളര്‍മാര്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഭൂവനേശ്വറും ബൂംറയും ഖലീല്‍ അഹമ്മദും പ്ലെയിങ്ങ് ഇലവനില്‍ ഇടം നേടിയപ്പോള്‍ രവീന്ദ്ര ജഡേജയും ഉമേഷ് യാദവുമാണ് പുറത്തായത്. നേരത്തെ മുഹമ്മദ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടം മത്സരത്തില്‍ അപ്രതീക്ഷിത സമനില ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് വന്‍ വിജയമാണ് ടീം ലക്ഷ്യമിടുന്നത്. ഒചുവില്‍ വിവരം കിട്ടുമ്പോള്‍ 11 ഓവറില്‍ 47 ന് 2 എന്ന നിലയിലാണ് വിന്‍ഡീസ്.
ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ഷായി ഹോപ്പും മര്‍ലോണ്‍ സാമുവല്‍സുമാണ് ക്രീസില്‍. വിന്‍ഡീസ് നിരയില്‍ ദേവേന്ദ്ര ബിഷുവിന് പകരം ഫാബിയന്‍ അല്ലെന് ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.