Ind vs Aus | രോഹിത് ശർമ ഓപ്പണറായേക്കും ; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് നാളെ ബ്രിസ്ബെയ്നിൽ തുടക്കം

Last Updated:

അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറാമനായി രോഹിത് ശർമയെ ഇറക്കിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു

News18
News18
ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച (ഡിസംബർ 14) ബ്രസ്ബെയ്നിലെ ഗാബ്ബ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. അഡലെയ്ഡിൽ നടന്ന ഡേ നൈറ്റ് രണ്ടാം ടെസ്റ്റിൽ ആറാമനായി രോഹിത് ശർമയെ ഇറക്കിയ പരീക്ഷണം പരാജയപ്പെട്ടതോടെ ഇന്ത്യൻ ക്യാപ്റ്റനെ ഓപ്പണറായി ഇറക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
3,6 എന്നിങ്ങനെയായിരുന്നു രണ്ടാം ടെസ്റ്റിൽ ആറാം നമ്പറിൽ ബാറ്റ് ചെയ്ത രോഹിത്തിന്റെ സ്കോർ. രോഹിത്തിന് പകരം ഓപ്പണറായി ഇറങ്ങിയ കെഎൽ രാഹുലിനും മത്സരത്തിൽ തിളങ്ങാനായില്ല.
രണ്ടാം ടെസ്റ്റിൽ പത്തു വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയയുടെ ജയത്തോടെ ഓരോ കളികളും ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും.
അതേസമയം നാളെ നടക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ഓപ്പണറായി ഇറങ്ങിയേക്കുമെന്ന സൂചനയാണ് വ്യാഴാഴ്ച നടന്ന ഇന്ത്യൻ ടീമിൻറെ പരിശീലന സെക്ഷനിൽ നിന്നും അറിയാൻ കഴിയുന്നത്. കഴിഞ്ഞദിവസത്തെ പരിശീലനത്തിൽ രോഹിത് ന്യൂ ബോളിൽ പരിശീലനം നടത്തിയത് ഓപ്പണറായി ഇറങ്ങുന്നതിന്റെ സൂചനയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ജസ്പ്രിത് ബൂംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുടെ ന്യൂ ബോളുകളെയാണ് ഇന്ത്യൻ ക്യാപ്റ്റൻ നെറ്റിൽ നേരിട്ടത്.
advertisement
കഴിഞ്ഞ 12 ടെസ്റ്റുകളിൽ രണ്ടുതവണ മാത്രമാണ് രോഹിത് 20 റൺസിനു മുകളിൽ സ്കോർ ചെയ്തത്. ഇതിൽ ഒരു ഹാഫ് സെഞ്ച്വറി മാത്രമാണ് ഉൾപ്പെടുന്നത്. എട്ടു തവണ ഒറ്റയക്കത്തിന് പുറത്താവുകയും ചെയ്തു. യശ്വസി ജയ്സ്വാളിനൊപ്പം രോഹിത് ശർമ ഓപ്പണർ ആവുകയാണെങ്കിൽ കെ എൽ രാഹുൽ മധ്യനിരയിലേക്ക് മടങ്ങും. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലും, നാലാമത് വിരാട് കോലിയും, അഞ്ചാമത് റിഷഭ് പന്തുമായിരിക്കും ഇറങ്ങുക. രവിചന്ദ്രൻ അശ്വിന് പകരം വാഷിംഗ്ടൺ സുന്ദറിനെയോ രവീന്ദ്ര ജഡേജയേയോ നാളെ പ്ലെയിങ്ങ് ഇലവണൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ബ്രിസ്ബെയ്ൻ സന്ദർശനത്തിൽ സുന്ദർ അർദ്ധ സെഞ്ചുറി നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ചിരുന്നു. പേസ് നിരയിൽ ബുംറയ്ക്കും സിറാജിനുമൊപ്പം മൂന്നാം പേസറായി പ്രസിദ് കൃഷ്ണയോ ആകാശ് ദീപോ പ്ലെയിങ് ഇലവനിൽ എത്തിയേക്കാനും സാധ്യതയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ind vs Aus | രോഹിത് ശർമ ഓപ്പണറായേക്കും ; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് നാളെ ബ്രിസ്ബെയ്നിൽ തുടക്കം
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement