'കോഹ്ലിയെ നമിക്കുന്നു; വിജയത്തുടക്കം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും'; ക്യാപ്റ്റൻ രോഹിത് ശർമ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിരാട് കോലി- ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് നിര്‍ണായകമായതെന്നും ക്യാപ്റ്റൻ പറഞ്ഞു
പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്ലിയെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിയെ നമിക്കുന്നെന്ന് രോഹിത് ശർമ പറഞ്ഞു. വിരാട് കോലി- ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് നിര്‍ണായകമായതെന്നും ക്യാപ്റ്റൻ പറഞ്ഞു. വിജയത്തുടക്കം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് രോഹിത്.
പാകിസ്ഥാന്‍ മുന്നോട്ടുവച്ച് 160 വിജയലക്ഷ്യം കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മറികടക്കുന്നത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്പി. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ഒട്ടും ആത്മവിശ്വാസമില്ലാതെ കളിച്ച രോഹിതും രാഹുലും പുറത്തായപ്പോൾ മൂന്നാമനായി എത്തിയ കോഹ്ലിയ്ക്ക് വിജയത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല.
advertisement
ഷഹീന്‍ അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 17 റണ്‍സടിച്ച കോലി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 19ാം ഓവർ എറിയാനെത്തിയ ഹാരിസ് റൗഫിന്റെ അവസാന രണ്ടു പന്തുകൾ സിക്സർ പറത്തി കോഹ്ലി വിജയം അനായാസമാക്കി. 20-ാം ഓവറിൽ വേണ്ടത് ആറു ബോളിൽ 16 റൺസ്. ആ ഓവറില്‍ മുഹമ്മദ് നവാസിനെതിരെ കൂടി ഒരു സിക്സ് നേടി കോഹ്ലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. അവസാന പന്തില്‍ അശ്വിന്‍ വിജയ റണ്‍ പൂര്‍ത്തിയാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2022 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കോഹ്ലിയെ നമിക്കുന്നു; വിജയത്തുടക്കം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും'; ക്യാപ്റ്റൻ രോഹിത് ശർമ