ഇന്ത്യൻ ക്രിക്കറ്റ് താരം യുവേന്ദ്ര ചഹലിനെതിരെ ജാതീയ പരാമർശം നടത്തിയ മുൻ താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് യുവരാജിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ഹരിയാനയിലെ ഹിസാർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സീ ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഓപ്പണർ രോഹിത് ശർമയുമായുള്ള ടിക്ടോക് ചാറ്റിനിടയിലാണ് യുവരാജ് സിങ്ങിന്റെ വിവാദ പരാമർശം വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുവരാജ് സിങ് നടത്തിയ പരാമർശത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുവരാജ് സിങ്ങിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയർന്നിരുന്നു.
അതേസമയം, യുവരാജിന‍്റെ പരാമർശം കേട്ടുകൊണ്ടിരുന്ന രോഹിത് ശർമയ്ക്കെതിരേയും രജത് കൽസാൻ രംഗത്തെത്തിയിട്ടുണ്ട്. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ രോഹിത് ശർമ യുവിയുടെ പരാമർശം കേട്ടുകൊണ്ടിരുന്നതായി കൽസാൻ പറയുന്നു. ജാതീയ പരാമർശം നടത്തിയ യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും കൽസാൻ ആവശ്യപ്പെട്ടു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.