ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്; പിഎസ്ജിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർ‌ത്തു

Last Updated:

ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിനൊടുവിൽ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് ഫൈനലിലെ കല്ലുകടിയായി

കോൾ പാൽമർ ‍ഇരട്ടഗോൾ നേടി (AP)
കോൾ പാൽമർ ‍ഇരട്ടഗോൾ നേടി (AP)
ന്യൂയോർക്ക്: ആറ് ഭൂഖണ്ഡ‍ങ്ങളിലെ 32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി‌എസ്ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടം സ്വന്തമാക്കി. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നെ(പിഎസ്ജി) ഇംഗ്ലീഷ് ക്ലബായ ചെൽസി പരാജയപ്പെടുത്തിയത്. ചെൽസിക്കായി കോൾ പാൽമർ ‍ഇരട്ടഗോൾ നേടി. 43-ാം മിനിറ്റിൽ പാൽമറിൻ്റെ അസിസ്റ്റിൽ ജോവാ പെഡ്രോ മൂന്നാം ഗോൾ നേടി.
ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യപകുതിയിൽ ചെൽസി പുറത്തെടുത്തത്. രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര പാറപോലെ ഉറച്ചുനിന്നു. മികച്ച സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ ചെൽസിയുടെ പ്രതിരോധം തകര്‍‌ക്കാൻ പിഎസ്ജിയ്ക്കായില്ല. മുൻപ് 2021ൽ ചെൽസി ക്ലബ് ലോകകപ്പ് നേടിയിരുന്നു. 2012ൽ റണ്ണറപ്പായി.
advertisement
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരം കാണാനെത്തിയിരുന്നു. ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിനൊടുവിൽ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് ഫൈനലിലെ കല്ലുകടിയായി.
Summary: Chelsea defeated Paris Saint-Germain 3-0 in the Club World Cup final at MetLife Stadium on Sunday, to become the first winner of the newly expanded tournament.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്; പിഎസ്ജിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർ‌ത്തു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement