തലപ്പാവണിഞ്ഞ് ‘പഞ്ചാബി ഡാഡി’യായി മാസ്സ് ലുക്കിൽ ക്രിസ് ഗെയിൽ, പുതിയ മ്യൂസിക് വീഡിയോ ഉടൻ
- Published by:Rajesh V
- news18-malayalam
Last Updated:
പരമ്പരാഗതമായ പഞ്ചാബി തലപ്പാവ് അണിയുന്ന ചിത്രത്തോടൊപ്പം 'നാളത്തെ ഷൂട്ടിങ്ങിനായി കാത്തിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ക്രിസ് ഗെയിലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
വെടിക്കെട്ട് ബാറ്റ്സ്മാൻ എന്നതിനുമപ്പുറം ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും അസാമാന്യ എന്റർടെയ്നർ കൂടിയാണ് ക്രിസ് ഗെയിൽ. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കുന്ന താരം ആരാധകർക്ക് പുതിയ സർപ്രൈസുമായാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മ്യൂസിക് ആൽബത്തിൽ 'പഞ്ചാബി ഡാഡി'യായി അഭിനയിക്കുന്നതിന് തലപ്പാവണിഞ്ഞാണ് പുതിയ ലുക്കിൽ ക്രിസ് ഗെയിൽ എത്തിയത്.
താരം തന്നെയാണ് തന്റെ ഇന്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്തത്. പരമ്പരാഗതമായ പഞ്ചാബി തലപ്പാവ് അണിയുന്ന ചിത്രത്തോടൊപ്പം 'നാളത്തെ ഷൂട്ടിങ്ങിനായി കാത്തിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ക്രിസ് ഗെയിലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
പഞ്ചാബ് കിങ്സ് ഇലവന് വേണ്ടി കളിക്കുന്ന വെസ്റ്റ് ഇൻഡീസ് താരമായ ക്രിസ് ഗെയിൽ ആർഭാടപൂർവമായ ലൈഫ്സ്റ്റൈലിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. കഴിഞ്ഞ ദിവസം ക്രിസ് ഗെയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കാറിനടുത്ത് നിൽക്കുന്ന ചിത്രം മുൻ ആസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ ശ്രദ്ധ നേടിയിരുന്നു.
advertisement
കോവിഡ് വ്യാപനം കാരണം മാറ്റിവച്ച ഇപ്രാവശ്യത്തെ ഐപിഎൽ മത്സരത്തിൽ പഞ്ചാബിന് വേണ്ടിയാണ് ക്രിസ് ഗെയിൽ കളത്തിലിറങ്ങിയത്. ജൂലൈയിൽ നടക്കുന്ന അഞ്ച് ട്വന്റി ട്വന്റി മാച്ചുകളും മൂന്ന് ഏകദിനവും ഉൾപ്പെടുന്ന വെസ്റ്റ് ഇൻഡീസിന്റെ ആസ്ട്രേലിയൻ പര്യടനത്തിലായിരിക്കും ഗെയിൽ ഇനി കളിക്കുന്നത്.
അതേസമയം, കളിക്കളത്തിന് പുറത്ത് തിളങ്ങുന്നുണ്ടെങ്കിലും ഗ്രൗണ്ടിൽ ഫോം നഷ്ടപ്പെട്ട ക്രിസ് ഗെയിലിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഐസിസി ടി-20 വേൾഡ് കപ്പിൽ സ്ഥാനം നിലനിർത്തേണ്ടതും ഗെയിലിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.
advertisement
advertisement
കഴിഞ്ഞ ഐപിഎൽ സീസണിൽ ഫോം നഷ്ടപ്പെട്ട ക്രിസ് ഗെയിൽ എട്ട് മത്സരങ്ങളിൽ നിന്നായി വെറും 178 റൺസ് മാത്രമാണ് നേടിയത്. ഇതിൽ ഒരു മത്സരത്തിൽ പോലും 50 റൺസ് മറികടക്കാൻ ക്രിസ് ഗെയിലിന് കഴിഞ്ഞില്ല. നിലവിൽ ആറ് പോയിന്റുമായി ആറാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സ് മൂന്ന് മത്സരത്തിൽ വിജയിച്ചപ്പോൾ അഞ്ചെണ്ണത്തിലും പരാജയപ്പെട്ടു.
advertisement
കൂടാതെ, മാർച്ചിൽ നടന്ന വെസ്റ്റ് ഇൻഡീസിന്റെ ശ്രീലങ്കൻ പര്യടനത്തിലും ഗെയിലിന്റെ പ്രകടനം മോശമായിരുന്നു. ടി-20 മത്സരത്തിൽ കിറോൺ പൊള്ളാർഡ് നയിച്ച വിൻഡീസ് 2-1ന് ജേതാക്കൾ ആയെങ്കിലും ഗെയിൽ പരാജയമായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി വെറും 29 റൺസ് മാത്രമാണ് ഗെയിൽ നേടിയത്.
അതേസമയം, കഴിഞ്ഞ സീസണിലെ പ്രകടനം മാറ്റിവച്ചാൽ ഐപിഎല്ലിലെ റെക്കോഡുകളുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ് ക്രിസ് ഗെയിൽ. 140 മത്സരങ്ങളിൽ നിന്നായി 4950 റൺസാണ് ഗെയിൽ നേടിയിട്ടുള്ളത്. 40.2 ശരാശരിയിൽ 149.4 എന്ന മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ആയ 175 (നോട്ടൗട്ട്) റെക്കോഡ് നേടിയ ബാറ്റ്സ്മാനാണ്. കൂടാതെ, ആറ് സെഞ്ചുറിയും 31 അർധ സെഞ്ചുറിയും ഗെയിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
തലപ്പാവണിഞ്ഞ് ‘പഞ്ചാബി ഡാഡി’യായി മാസ്സ് ലുക്കിൽ ക്രിസ് ഗെയിൽ, പുതിയ മ്യൂസിക് വീഡിയോ ഉടൻ