• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് ഫുട്ബോൾ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് ഫുട്ബോൾ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്.

  • Share this:

    കോഴിക്കോട്: കൊടുവള്ളിയില്‍ ഫുട്ബോൾ മത്സരത്തിനിടെ കളിക്കാര്‍ തമ്മിൽ കൂട്ടത്തല്ല്. ലൈറ്റ്‌നിംഗ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോളിനിടെയാണ് സംഘർഷം ഉണ്ടായത്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്.

    ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കളത്തിൽ‌ കയ്യാങ്കളിയുമായി താരങ്ങൾ കളം നിറഞ്ഞപ്പോൾ കാണികൾ ഇറങ്ങിയാണ് പ്രശ്നം ശാന്തമാക്കിയത്. സംഘാടകരും കൂടെ സംഘർഷത്തിൽ നിന്ന് ഇരു ടീമുകളെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

    Also Read-രക്ഷകനായി റൊണാൾഡോ; സൗദി പ്രോ ലീഗിൽ അൽ ഫത്തെഹിനെ സമനിലയിൽ തളച്ച് അൽ നാസർ

    പൊലീസ് സ്ഥലത്തില്ലായിരുന്നു. ഇരു വിഭാഗവും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. കാണികള്‍ കളത്തിലറിങ്ങിയതിനാല്‍ പനാല്‍ട്ടി ഷൂട്ടൗട്ട് നടത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് ടോസിട്ടതില്‍ റോയല്‍ ട്രാവെല്‍സ് കോഴിക്കോട് വിജയിച്ചു.

    Published by:Jayesh Krishnan
    First published: