'ഡ്രസ്സിംഗ് റൂമിലേത് വൈകാരിക കാഴ്ചയായിരുന്നു; അത് കണ്ടു നിൽക്കുക പ്രയാസമായിരുന്നു '; രാഹുൽ ദ്രാവിഡ്
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു പരിശീലകനെന്ന നിലയിൽ ആ കാഴ്ചകൾ കണ്ടു നിൽക്കാൻ തനിക്ക് പ്രയാസമായിരുന്നുവെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയിൽ തിങ്ങി നിറഞ്ഞ നീലപടയെ കണ്ണീരിലാഴ്ത്തിയാണ് ഓസ്ട്രേലിയ കപ്പുയർത്തിയത്. 42 പന്ത് ബാക്കി നിൽക്കെയാണ് ഓസീസിന്റെ വിജയം. വിജയം കിട്ടിലെന്നായപ്പോൾ തന്നെ ശരീരഭാഷ മാറിയ ഇന്ത്യൻ താരങ്ങള്‍ പരാജയം ഏറ്റുവാങ്ങിയതോടെ വികാരഭരിതരായി. പേസര്‍ മുഹമ്മദ് സിറാജ് കണ്ണീർ മറയ്ക്കാൻ പാടുപെട്ടപ്പോൾ തലകുനിച്ചായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. വിരാട് കോഹ്ലിയാകട്ടെ സങ്കടം മറയ്ക്കാൻ തൊപ്പികൊണ്ട് മുഖം മറയ്ക്കുകയും ചെയ്തു.
എന്നാൽ ഇതിനു പിന്നാലെയുണ്ടായ കാഴ്ച് ഏതൊരു ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നതായിരുന്നു. ഡ്രസ്സിംഗ് റൂമിലേത് വൈകാരിക കാഴ്ചയായിരുന്നുവെന്നും അത് കണ്ടു നിൽക്കുക പ്രയാസമായിരുന്നുവെന്നും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ഫൈനലിൽ ആസ്ട്രേലിയയോട് ആറു വിക്കറ്റ് തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലാണ് വികാര നിർഭരമായ വാക്കുകൾ.
“അതെ, തീർച്ചയായും, ഡ്രസ്സിംഗ് റൂമിലേത് വൈകാരിക കാഴ്ച തന്നെയായിരുന്നു. രോഹിത് ഇമോഷൻ അടക്കിവെക്കുന്നത് കാണാമായിരുന്നു. എല്ലാവരിലും വ്യത്യസ്തമായ വികാരപ്രകടനങ്ങൾ. ഒരു പരിശീലകനെന്ന നിലയിൽ ആ കാഴ്ചകൾ കണ്ടു നിൽക്കുക പ്രയാസമായിരുന്നു. എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും അവർ എന്താണ് ചെയ്തതെന്നും എനിക്കറിയാം. ഒരോരുത്തരും എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളവരാണ്. അതിനാൽ ഇത് കഠിനമാണ്, കണ്ടു നിൽക്കുക പ്രയാസവുമാണ്.”- ദ്രാവിഡ് പറഞ്ഞു.
advertisement
Behind Virat Kohli till infinity and beyond pic.twitter.com/nikcoQsE0K
— Kevin (@imkevin149) November 19, 2023
“നാളെ രാവിലെ സൂര്യൻ ഉദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഇതിൽ നിന്ന് പഠിക്കും. എല്ലാവരേയും പോലെ ഞങ്ങളും മുന്നോട്ട് പോകും. ഞാൻ ഉദ്ദേശിക്കുന്നത്, കായികതാരങ്ങൾ എന്ന നിലയിൽ അതാണ് ചെയ്യേണ്ടത്. സ്പോർട്സിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാകാം. അത് അവിടെ കൊണ്ട് അവസാനിപ്പിക്കരുതെന്നാണ് അഭിപ്രായം.”- രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmadabad,Ahmadabad,Gujarat
First Published :
November 20, 2023 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഡ്രസ്സിംഗ് റൂമിലേത് വൈകാരിക കാഴ്ചയായിരുന്നു; അത് കണ്ടു നിൽക്കുക പ്രയാസമായിരുന്നു '; രാഹുൽ ദ്രാവിഡ്