Copa America| കോപ്പ അമേരിക്ക 2021: ഹാട്രിക് ജയം തേടി ബ്രസീൽ, എതിരാളികൾ കൊളംബിയ; പെറുവിന് എതിരാളികൾ ഇക്വഡോർ

Last Updated:

രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ പെറുവും ഇക്വഡോറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ 5.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ തകർപ്പൻ ഫോമിലുള്ള ആതിഥേയരായ ബ്രസീൽ കൊളംബിയയെ നേരിടും.

brazil team training
brazil team training
ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രസീൽ ഹാട്രിക് വിജയം തേടിയാണ് കൊളംബിയക്കെതിരെ ഇറങ്ങുന്നത്. ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഏക ടീമും കൂടിയാണ് ബ്രസീൽ. അതുകൊണ്ട് തന്നെ അവർ ക്വാർട്ടർ ബെർത്ത് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളാണ് ബ്രസീൽ സംഘം അടിച്ചുകൂട്ടിയത്, ഒരു ഗോൾ പോലും വഴങ്ങാതെയാണ് അവർ രണ്ട് കളികളും പൂർത്തിയാക്കിയത്. ടീമിൽ കളിക്കുന്നവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട് എന്നുള്ളത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഇതിൽ എടുത്ത് പറയേണ്ടത് അവരുടെ സൂപ്പർ താരമായ നെയ്മറുടെ തകർപ്പൻ ഫോമാണ്. ബ്രസീൽ ടീമിന്റെ കേന്ദ്രബിന്ദുവായ താരം കളിയിൽ ഗോൾ നേടുന്നതിനൊപ്പം സഹതാരങ്ങൾക്ക് ഗോൾ അടിയ്ക്കാനുള്ള അവസരങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. മുന്നേറ്റനിരയും, മധ്യനിരയും, പ്രതിരോധനിരയും ഒരുപോലെ മികച്ചു നിൽക്കുന്നു എന്നതിനാൽ കാര്യമായ ആശങ്കകളില്ലാതെയാകും ബ്രസീൽ നാളെ കളിയ്ക്കാൻ ഇറങ്ങുക.
advertisement
അതേസമയം, കൊളംബിയക്ക് നാളത്തെ മത്സരം വളരെ നിർണായകമാണ്. ഇക്വഡോറിനെതിരെ ജയിച്ചു തുടങ്ങിയ അവർ വെനേസ്വലക്കെതിരേ സമനിലയും പിന്നീട് പെറുവിനെതിരെ വഴങ്ങിയ തോൽവിയുടെ ക്ഷീണത്തിലാണ്‌ ബ്രസീലിനെതിരെ ഇറങ്ങുന്നത്. നിലവില്‍ ബ്രസീലിനു പുറകിൽ നാല് പോയിന്റുമായി കൊളംബിയ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങുകയും ഇക്വഡോറിനെതിരെ പേര് ജയിക്കുകയും ചെയ്‌താൽ അവർക്ക് രണ്ടാം സ്ഥാനം നഷ്ടമാകും. അതിനാൽ എന്ത് വില കൊടുത്തും ജയിക്കാനുറച്ചാകും കൊളംബിയ ഇറങ്ങുന്നത്. എന്നാൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രസീലിന്റെ കുതിപ്പിന് കടിഞ്ഞാണിടാൻ അവർക്ക് കഴിയുമോ എന്നതാണ് അറിയേണ്ടത്.
advertisement
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തുടർ ജയം തേടിയിറങ്ങുന്ന പെറുവിന്റെ വഴിമുടക്കാന്‍ ഇക്വഡോറിന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി പെറു മൂന്നാം സ്ഥാനത്തും ഒരു പോയിന്റുമായി ഇക്വഡോർ അവസാന സ്ഥാനത്തുമാണ്. കൊളംബിയ ബ്രസീലിനോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ഇക്വഡോറിനെ പെറു തോല്‍പ്പിക്കുകയും ചെയ്താല്‍ പെറുവിന് ക്വാർട്ടർ യോഗ്യത ഉറപ്പിക്കാൻ കഴിയും. ഇരു ടീമും ഈ വര്‍ഷം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. 2-1നാണ് അന്ന് പെറു ജയം സ്വന്തമാക്കിയത്. ഈ മികവ് ആവര്‍ത്തിക്കാനായാല്‍ പെറുവിന് ക്വാർട്ടർ യോഗ്യത സ്വപ്നം കാണാം. പക്ഷെ ഇക്വഡോറിനെ അത്ര പെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ല എന്നതിനാൽ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
advertisement
ഗ്രൂപ്പിൽ മുകളിലെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ കഴിഞ്ഞാൽ ക്വാർട്ടറിൽ കടുപ്പമില്ലാത്ത എതിരാളികളെ കിട്ടും എന്നതിനാൽ കൊളംബിയയും പെറുവും ജയം തന്നെയാകും ലക്ഷ്യമിടുന്നത്. മത്സരം സോണി ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകും
Summary
Copa America 2021: Brazil eyes for a hattrick win in their match against Colombia; Peru faces Equador to seal their spot in the quarter
മലയാളം വാർത്തകൾ/ വാർത്ത/Sports/
Copa America| കോപ്പ അമേരിക്ക 2021: ഹാട്രിക് ജയം തേടി ബ്രസീൽ, എതിരാളികൾ കൊളംബിയ; പെറുവിന് എതിരാളികൾ ഇക്വഡോർ
Next Article
advertisement
വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി
വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി
  • വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവും വരന്റെ അമ്മയും ഒളിച്ചോടി, ഉജ്ജൈനിൽ സംഭവമുണ്ടായി.

  • വധുവിന്റെ പിതാവും വരന്റെ അമ്മയും വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്ക് മുമ്പ് ഒളിച്ചോടി, 45 കാരിയെ കണ്ടെത്തി.

  • പോലീസ് 45 കാരിയെ കണ്ടെത്തിയെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്നായിരുന്നു അവളുടെ തീരുമാനം.

View All
advertisement