വൈഭവ് സൂര്യവൻഷിയെക്കുറിച്ച് എന്തൊക്കെ അറിയണം? ജാതി, പ്രായം, ഉയരം!  ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് ഇതൊക്കെ

Last Updated:

തന്റെ മൂന്നാമത്തെ ഐപിഎല്‍ മത്സരത്തിലാണ് ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ അമ്പരിപ്പിച്ചുകൊണ്ട് വൈഭവ് സെഞ്ചുറി നേടിയത്

News18
News18
ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരമായ വൈഭവ് സൂര്യവൻഷി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ്. വെറും 14 വയസ്സ് മാത്രമുള്ളപ്പോള്‍ ജനപ്രിയ ടി20 ലീഗായ ഐപിഎല്ലില്‍ പങ്കെടുത്ത് 35 പന്തില്‍ നിന്ന് 101 റണ്‍സെടുത്തതോടെയാണ് വൈഭവ് വാര്‍ത്തകളില്‍ ഇടം നേടിയത്. ടി20 ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോഡും വൈഭവിന് സ്വന്തം.
തന്റെ മൂന്നാമത്തെ ഐപിഎല്‍ മത്സരത്തിലാണ് ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ അമ്പരിപ്പിച്ചുകൊണ്ട് അദ്ദേഹം സെഞ്ചുറി നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന റെക്കോഡും അദ്ദേഹം നേടി.
വൈഭവ് സെഞ്ചുറി നേടിയതോടെ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തെക്കുറിച്ചും കുടുംബത്തെയും കുറിച്ചുള്ള നിരവധി വിവരങ്ങളാണ് ലോകമെമ്പാടുമുള്ള ആളുകള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്.
2011 മാര്‍ച്ച് 24ന് ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ മോത്തിപ്പൂര്‍ ഗ്രാമത്തിലാണ് വൈഭവിന്റെ ജനനം. 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് വൈഭവ് കളത്തിലിറങ്ങിയത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കാരനാകാന്‍ ആഗ്രഹിച്ചിരുന്ന പിതാവില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വൈഭവിന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്.
advertisement
നാല് വയസ്സുമാത്രം പ്രായമുള്ള മകന്‍ ക്രിക്കറ്റ് ഷോട്ടുകള്‍ അടിക്കുന്നത് കണ്ട സഞ്ജീവ് തന്റെ പൂര്‍ത്തീകരിക്കാത്ത സ്വപ്‌നം മകനിലൂടെ സാക്ഷാത്കരിക്കുന്നതിന് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈഭവിനെ അഞ്ചുവര്‍ഷത്തോളം സഞ്ജീവ് തന്നെ ക്രിക്കറ്റിനെ കുറിച്ച് അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. വൈഭവിന് 9 വയസ്സുള്ളപ്പോള്‍ സഞ്ജീവ് അദ്ദേഹത്തെ പട്‌നയിലെ ഒരു ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. അവിടെ നിന്നാണ് വൈഭവ് ക്രിക്കറ്റില്‍ ഔപചാരികമായ പരിശീലനം തുടങ്ങിയത്.
14 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഒന്‍പത് ദിവസത്തിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സെഞ്ചുറി നേടി.
advertisement
ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ വൈഭവ് തന്റെ കുടുംബപേരായി സൂര്യവൻഷി പേരിനൊപ്പം ഉപയോഗിക്കുന്നു. സൂര്യന്റെ വംശപരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന സൂര്യവൻഷി ജാതിയില്‍പ്പെട്ടയാളാണ് വൈഭവ്. രജപുത്ര രാജവംശത്തിലെ അംഗങ്ങള്‍ പലപ്പോഴും സൂര്യവൻഷി എന്നാണ് അറിയപ്പെടുന്നത്.
വൈഭവിന്റെ ഉയരവും ഭാരവും
അഞ്ച് അടി എട്ടിഞ്ച് ഉയരുമുള്ള വൈഭവിന് 50 കിലോഗ്രാം ഭാരവുമുണ്ട്. മെലിഞ്ഞതും മികച്ച കായികക്ഷമതയുള്ളതുമായ അദ്ദേഹത്തിന്റെ ശരീര ഘടന പരിചയസമ്പന്നരായ പ്രൊഫഷണലുകളുടേതിന് തുല്യമാണ്. ഐപിഎല്ലിനും വളരെ മുമ്പുതന്നെ തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളായ മട്ടണും പിസയും അദ്ദേഹം തന്റെ ഡയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
advertisement
വിജയത്തിന് ക്രെഡിറ്റ് മാതാപിതാക്കള്‍ക്ക്
കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയാണ് ക്രിക്കറ്റിലെ തന്റെ വളരെവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമെന്ന് വൈഭവ് പറയുന്നു. ''ഇന്ന് ഞാന്‍ എന്താണോ അതിന് കാരണക്കാര്‍ എന്റെ മാതാപിതാക്കളാണ്,'' റെക്കോഡ് പ്രകടനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു.
''എന്റെ അമ്മ പുലര്‍ച്ചെ രണ്ട് മണിക്ക് എഴുന്നേറ്റ് എനിക്ക് വേണ്ടി പാചകം ചെയ്യുന്നു. അച്ഛന്‍ ജോലി ഉപേക്ഷിച്ചു എന്നെ പിന്തുണയ്ക്കുന്നു. എന്റെ മൂത്ത സഹോദരന്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ജോലിയും ചെയ്യുന്നു,'' വൈഭവ് പറഞ്ഞു. വൈകാതെ തന്നെ ആഗോളവേദിയില്‍ കാണാന്‍ കഴിയുന്ന വളര്‍ന്നുവരുന്ന താരമാണ് അദ്ദേഹമെന്നതില്‍ സംശയമില്ല.
advertisement
ഐപിഎല്ലിലെ റെക്കോഡ് നേട്ടത്തിന് പിന്നാലെ വൈഭവിനെക്കുറിച്ച് ഗൂഗിളില്‍ വളരെയധികം തിരയലുകളാണ് നടന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ ജന്മനാടായ ബീഹാറില്‍ നിന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ തിരയലുകള്‍ ഉണ്ടായിട്ടുള്ളത്.
സൂര്യവംശി ഐപിഎല്‍, വൈഭവ് സൂര്യവംശി ഐപിഎല്‍, വൈഭവ് സൂര്യവംശി പ്രായം, വൈഭവ് സൂര്യവംശി ജാതി, വൈഭവ് സൂര്യവംശി മാച്ച് എന്നീ കാര്യങ്ങളാണ് കൂടുതലായി തിരഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വൈഭവ് സൂര്യവൻഷിയെക്കുറിച്ച് എന്തൊക്കെ അറിയണം? ജാതി, പ്രായം, ഉയരം!  ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് ഇതൊക്കെ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement