'ക്രിക്കറ്റ് താരങ്ങള്‍ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കി, എന്റെ ചിത്രങ്ങളും ചോദിക്കുന്നു'; സഞ്ജയ് ബംഗാറിന്റെ മകള്‍ അനായ ബംഗാര്‍
- Published by:Nandu Krishnan
- news18
Last Updated:
കഴിഞ്ഞ വര്‍ഷമാണ് അനായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായത്
ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് ബൻഗാറിന്റെ മകള്‍ അനായ ബന്‍ഗാർ. കഴിഞ്ഞ വര്‍ഷമാണ് അനായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിക്കറ്റിലും ജീവിതത്തിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് അവര്‍ തുറന്നു പറച്ചില്‍ നടത്തിയിരുന്നു. ക്രിക്കറ്റിലെ തന്റെ കരിയറിലുള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നിരവധി വെല്ലുവിളികള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമായതിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു.
ഇപ്പോഴിതാ മാന്യമാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ ചില താരങ്ങളില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അവര്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്. ക്രിക്കറ്റ് താരങ്ങള്‍ തനിക്ക് അനാവശ്യമായി നഗ്നചിത്രങ്ങള്‍ അയക്കാറുണ്ടെന്നും ലൈംഗികബന്ധത്തിന് ക്ഷണിക്കാറുണ്ടെന്നുമാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ നേരിട്ട ദുരനുഭവം തുറന്ന് പങ്കുവെച്ച അവര്‍ ട്രാന്‍സ് വിമെന്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രയാസകരമായ സാഹചര്യങ്ങളെക്കുറിച്ചും ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സഹകളിക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചോയെന്ന ചോദ്യത്തിന് പിന്തുണയും ചില പീഡനങ്ങളുമുണ്ടായിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ''ചില ക്രിക്കറ്റ് കളിക്കാന്‍ അവരുടെ നഗ്ന ചിത്രങ്ങള്‍ അയച്ചുതന്നിട്ടുണ്ട്'', അനായ വ്യക്തമാക്കി. വാക്കുകള്‍കൊണ്ട് അധിക്ഷേപിച്ച് സംസാരിച്ച ഒരാളെക്കുറിച്ചും അവര്‍ തുറന്ന് പറഞ്ഞു. ''ആ വ്യക്തി എല്ലാവരുടെയും മുന്നില്‍വെച്ച് അധിക്ഷേപിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഇതേയാള്‍ എന്റെയടുക്കല്‍ വന്ന് ചിത്രങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു,'' അനായ പറഞ്ഞു.
advertisement
ഒരു മുന്‍ ക്രിക്കറ്റ് താരത്തോട് തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ അയാൾ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും അനായ വെളിപ്പെടുത്തി. ''ഞാന്‍ ഇന്ത്യയിലായിരുന്നപ്പോള്‍ മറ്റൊരു സംഭവം ഉണ്ടായി. ഒരു മുതിര്‍ന്ന ക്രിക്കറ്റ് താരത്തോട് ഞാന്‍ എന്റെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞു. അപ്പോള്‍ അയാള്‍ എന്നോട് കാറില്‍ കയറും എന്റെയൊപ്പം ഉറങ്ങണമെന്നും ആവശ്യപ്പെട്ടു, അനായ കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന അടിസ്ഥാനപരവും അവസാനമില്ലാത്തതുമായ പോരാട്ടത്തെക്കുറിച്ച് ഈ വെളിപ്പെടുത്തല്‍ എടുത്തുകാണിക്കുന്നു.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ആര്യന്‍ എന്നായിരുന്നു അനായയുടെ പേര്. കരിയറിന്റെ തുടക്കകാലത്ത് ഇസ്ലാം ജിംഖാനയ്ക്ക് വേണ്ടിയാണ് ആര്യന്‍ കളിച്ചിരുന്നത്. ലെസ്റ്റര്‍ഷെയറിലെ ഹിങ്ക്‌ലി ക്ലബിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.
advertisement
പുരുഷനില്‍ നിന്ന് സ്ത്രീയിലേക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കളിക്കാരനെ വനിതകളുടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയില്ലെന്ന് 2023 നവംബറില്‍ ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ അനായ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 18, 2025 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ക്രിക്കറ്റ് താരങ്ങള്‍ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കി, എന്റെ ചിത്രങ്ങളും ചോദിക്കുന്നു'; സഞ്ജയ് ബംഗാറിന്റെ മകള്‍ അനായ ബംഗാര്‍