ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം: അവകാശവാദവുമായി റൊണാൾഡോ
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു സൗദി മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇങ്ങനെ പ്രതികരിച്ചത്.
റിയാദ്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താൻ തന്നെയാണെന്ന അവകാശവാദവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സൗദി മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇങ്ങനെ പ്രതികരിച്ചത്.
“أنا أفضل لاعب في تاريخ كرة القدم”. 😱
كريستيانو رونالدو في تصريح عن نفسه 🗣🔥#مدفع_جول الليلة يأتيكم بلسان نجم نادي النصر السعودي 🇸🇦 pic.twitter.com/nAo81OhYDw
— GOAL Arabia (@GoalAR) April 1, 2023
അടുത്തിടെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണു ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ലിച്ചൻസ്റ്റെയ്നും ലക്സംബെർഗിനും എതിരെ നടന്ന രണ്ടു മത്സരങ്ങളിൽ നാലു ഗോളുകളാണു റൊണാൾഡോ നേടിയത്. ഇന്റർനാഷനല്‍ ബ്രേക്കിനു മുൻപ് സൗദി ലീഗിൽ അഭ എഫ്സിക്കെതിരെയും റൊണാൾഡോ ഗോൾ നേടിയിരുന്നു.
advertisement
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെത്തിയത്. അൽ നസർ ക്ലബിനായി പത്ത് മത്സരങ്ങളിൽ ഒൻപതു ഗോളുകളും രണ്ട് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. പ്രോ ലീഗിൽ ഏപ്രിൽ നാലിന് അൽ അദാലയ്ക്കെതിരെയാണ് റൊണാൾഡോ ഇനി കളിക്കാനിറങ്ങുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 02, 2023 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം: അവകാശവാദവുമായി റൊണാൾഡോ