അങ്ങനെ ചേക്കേറില്ല; അൽ നസർ വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സീസണില്‍ ക്ലബ്ബിന്റെ പ്രകടനം മോശമായതോടെ റൊണാള്‍ഡോ അല്‍ നസ്ര്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു
അൽ നസർ വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . സൗദി പ്രോ ലീഗ് സോഷ്യല്‍ മീഡിയ ചാനലുകളോടാണ് റൊണാള്‍ഡോ ഇക്കാര്യം അറിയിച്ചത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് വമ്പന്‍ തുകയ്ക്കാണ് റൊണാള്‍ഡോ സൗദിയിലെത്തിയത്.
അടുത്ത സീസണിലും അല്‍ നസ്‌റിനുവേണ്ടി പന്തുതട്ടുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. ‘ഈ സീസണില്‍ ഞാന്‍ പല നേട്ടങ്ങളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. പക്ഷേ അടുത്ത സീസണില്‍ കാര്യങ്ങള്‍ മാറുമെന്ന ഉറച്ച വിശ്വാസമുണ്ട്. ഞങ്ങള്‍ മികച്ച രീതിയിൽ മുന്നോട്ട് പോകും” റൊണോൾഡോ പറയുന്നു.
അല്‍ നസ്‌റിനായി 16 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 14 ഗോളുകള്‍ നേടി. സീസണില്‍ ക്ലബ്ബിന്റെ പ്രകടനം മോശമായതോടെ റൊണാള്‍ഡോ അല്‍ നസ്ര്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. രണ്ടര വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസ്‌റിലെത്തിയത്.
advertisement
ഈ സീസണിന്റെ തുടക്കത്തിലാണ് റൊണോൾഡോ ക്ലബ്ബിലെത്തിയത്. സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ രണ്ടാം സ്ഥാനത്താണ് എത്തിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 02, 2023 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അങ്ങനെ ചേക്കേറില്ല; അൽ നസർ വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ