'ദേശിയ ടീമില്‍ നിന്ന് ഇപ്പോള്‍ വിരമിക്കാന്‍ പദ്ധതിയില്ല'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Last Updated:

പോര്‍ച്ചുഗലിനായി 200 മത്സരങ്ങള്‍ എന്ന നേട്ടം മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ദേശിയ ടീമില്‍ നിന്ന് വിരമിക്കില്ലെന്ന് താരം വ്യക്തമാക്കിയത്

(Photo- AP)
(Photo- AP)
ഉടൻ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് വിരമിക്കാനുള്ള ചിന്ത ഇപ്പോള്‍ തന്റെ മനസില്‍ ഇല്ലെന്ന് താരം വ്യക്തമാക്കി. ദേശിയ ടീമിനൊപ്പം കളിക്കുക എന്നത് എല്ലായ്പ്പോഴും ഒരു സ്വപ്നമാണെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. തനിക്ക് സാധിക്കും എന്ന് ഫുട്ബോള്‍ ഫെഡറേഷനും കോച്ചും വിശ്വസിക്കുന്നിടത്തോളം ഇവിടെ തുടരുമെന്ന് താരം പറഞ്ഞു.
“എന്റെ സാന്നിധ്യവും നായകത്വവും എനിക്ക് ചുറ്റുമുള്ളവര്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലം ഞാന്‍ ദേശിയ ടീമില്‍ നിന്ന് വിരമിക്കില്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
“ദേശിയ ടീമിനായി കളിക്കുക എന്നതാണ് കരിയറിലെ ഉന്നതി. എനിക്ക് കളിച്ചുകൊണ്ടിരിക്കണം. കുടുംബത്തേയും സുഹൃത്തുക്കളെയും സന്തോഷിപ്പിക്കണം” റൊണാൾഡോ പറയുന്നു. ഇതൊരു നീണ്ട യാത്രയായിരുന്നെന്നും ഇത് പെട്ടെന്ന് അവസാനിക്കില്ലെന്നും താരം വ്യക്തമാക്കി.
പോര്‍ച്ചുഗലിനായി 200 മത്സരങ്ങള്‍ എന്ന നേട്ടം മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ദേശിയ ടീമില്‍ നിന്ന് വിരമിക്കില്ലെന്ന് താരം വ്യക്തമാക്കിയത്. യൂറോ 2024 യോഗ്യതാ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ ഇറങ്ങുമ്പോള്‍ റൊണാൾഡോയുടെ ഇരുന്നൂറാമത്തെ മത്സരമാകും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ദേശിയ ടീമില്‍ നിന്ന് ഇപ്പോള്‍ വിരമിക്കാന്‍ പദ്ധതിയില്ല'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement