• HOME
  • »
  • NEWS
  • »
  • sports
  • »
  • MS Dhoni CSK| 'തല'യെ മുറുകെ പിടിച്ച് ചെന്നൈ; മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക് വേണ്ടി ഉപയോഗിക്കും

MS Dhoni CSK| 'തല'യെ മുറുകെ പിടിച്ച് ചെന്നൈ; മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക് വേണ്ടി ഉപയോഗിക്കും

താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തിയ​ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്ന്​ ചെന്നൈ സൂപ്പര്‍ കിങ്​സ്​ വൃത്തങ്ങൾ​ പറഞ്ഞു.

MS Dhoni (Image: Twitter)

MS Dhoni (Image: Twitter)

  • Share this:
    ഐപിഎല്ലിൽ (IPL) അടുത്ത സീസണിലും ആരാധകർക്ക് 'തല' ദർശനം സാധ്യമാകും. ഐപിഎല്ലിൽ മെഗാ താരലേലം നടക്കുന്ന അടുത്ത സീസണിൽ ചെന്നൈ ടീമിന് വേണ്ടി കളിക്കുമോ എന്നതിൽ ധോണി (MS Dhoni) വ്യക്തമായ തീരുമാനം നൽകിയിട്ടില്ലെങ്കിലും അടുത്ത സീസണിൽ താരങ്ങളെ നിലനിർത്താനുള്ള റിടെൻഷൻ കാർഡ് ഉപയോഗിക്കുന്നെങ്കിൽ അത് ധോണിക്ക് വേണ്ടിയായിരിക്കും ആദ്യം ഉപയോഗിക്കുക എന്നാണ് ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിങ്‌സുമായി (Chennai Super Kings) ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

    'അടുത്ത സീസണിൽ എത്ര കളിക്കാരെ നിലനിർത്താൻ കഴിയുമെന്ന കാര്യത്തില്‍ ബിസിസിഐ (BCCI) വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാല്‍ അതെല്ലാം പിന്നീട് വരുന്ന കാര്യങ്ങളാണ്. കാരണം ധോണിയെ നിലനിർത്താനാണ് ടീം ശ്രമിക്കുന്നത്, കാരണം ഈ കപ്പലിന് ഒരു കപ്പിത്താൻ വേണം.' ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

    ലേലത്തിലേക്ക്​ പോകുന്നതിന്​ മുൻപ്​ ചെന്നൈ നിലനിര്‍ത്തുന്ന ആദ്യത്തെ താരം ധോണിയായിരിക്കും. എന്നാല്‍, താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തിയ​ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്ന്​ ചെന്നൈ സൂപ്പര്‍ കിങ്​സ്​ വൃത്തങ്ങൾ​ പറഞ്ഞു.

    'ധോണിയില്ലാതെ ഞങ്ങളൊന്നും ചെയ്യില്ല. ഏത്​ ടീമും ധോണിയെ പോലൊരു താരത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കും. രണ്ട്​ ടീമുകള്‍ കൂടി ഐപി​എല്ലില്‍ എത്തുന്നതോടെ പോരാട്ടം കടുക്കും. ധോണിയെ നിലനിര്‍ത്തുമെന്നതില്‍ മാത്രമാണ്​ ഇപ്പോള്‍ ഉറപ്പ്​ പറയാനാകുക. മറ്റുള്ളവരുടെ കാര്യത്തില്‍ നിലവില്‍ ഒന്നും പറയാനാകില്ല.' ചെന്നൈ സൂപ്പര്‍ കിങ്​സ്​ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

    Also read- T20 World Cup| ഐപിഎൽ കൊടിയിറങ്ങി; അറബ് മണ്ണിൽ ഇനി ലോകകപ്പ് പൂരം; ടീമുകൾ,വേദികൾ, മത്സരക്രമം എന്നിവ അറിയാം

    'തല' ഇവിടെതന്നെ കാണും; അടുത്ത സീസണിലും ചെന്നൈ ടീമില്‍ കാണുമെന്ന് ധോണി

    ഇത്തവണത്തെ ഐപിഎല്‍ സീസണോടെ ധോണി ക്രിക്കറ്റ് പൂര്‍ണ്ണമായും മതിയാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് അടുത്ത സീസണില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി തുടരുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അടുത്ത വര്‍ഷവും താരമെന്ന നിലയില്‍ ചെന്നൈയിൽ തുടരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് എംഎസ് ധോണി. ഫൈനലിന് ശേഷമായിരുന്നു ധോണിയുടെ ഈ പ്രതികരണം.

    'മെഗാ താരലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്ന ബിസിസിഐ പോളിസി അനുസരിച്ചിരിക്കും തീരുമാനം. സിഎസ്‌കെയ്ക്ക് ഗുണപരമായ തീരുമാനം കൈക്കൊള്ളും. ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാവാത്ത തരത്തില്‍ കോര്‍ ടീമിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അടുത്ത 10 വര്‍ഷത്തേക്കുള്ള ടീമിനെ മുന്‍കൂട്ടി നിശ്ചയിക്കേണ്ട മെഗാ താരലേലമാണ് വരുന്നത്. 2008ലെ കോര്‍ ഗ്രൂപ്പ് 10 വര്‍ഷത്തിലധികം ടീമിനെ നയിച്ചു. സമാനമായി അടുത്ത 10 വര്‍ഷത്തേക്ക് ആരൊക്കെ ടീമിന് സംഭാവനകള്‍ നല്‍കുമെന്ന് ഗൗരവമായി ചിന്തിക്കണം'- ധോണി പറഞ്ഞു.

    Also read- IPL 2021 |'ഡു പ്ലെസ്സിസ് അവസാന പന്തില്‍ സിക്‌സര്‍ നേടണമായിരുന്നു'; ഓറഞ്ച് ക്യാപ്പിനെക്കുറിച്ച് റുതുരാജിന്റെ മറുപടി

    'ഞാന്‍ സിഎസ്‌കെയില്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളതല്ല. എന്താണ് സിഎസ്‌കെയ്ക്ക് ഏറ്റവും നല്ലതെന്നതിലാണ് കാര്യം. കഴിഞ്ഞ 10 വര്‍ഷത്തോളമായി ടീം ശക്തമായ നിലയില്‍ പോവുകയാണ്. ഇപ്പോള്‍ മികച്ചത് കണ്ടെത്താനുള്ള സമയമായിരിക്കുകയാണ്. ഞാനിപ്പോഴും ടീമിനോട് വിടചൊല്ലിയിട്ടില്ല' ധോണി കൂട്ടിച്ചേര്‍ത്തു.
    Published by:Naveen
    First published: