CSK vs KKR, IPL 2024: വിജയപാതയിൽ തിരികെയെത്തി ചെന്നൈ സൂപ്പർ കിങ്സ്; ജയം 7 വിക്കറ്റിന്
- Published by:Sarika KP
- news18-malayalam
Last Updated:
ഇതോടെ സീസണില്‍ ഇതുവരെ തോല്‍വി വഴങ്ങാത്ത ഒരേയൊരു ടീമെന്ന നേട്ടം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് മാത്രമായി.
ഐപിഎല്ലിലെ തുടർച്ചയായ തോൽവിക്ക് ശേഷം വീണ്ടും വിജയപാതയിൽ ചെന്നൈ സൂപ്പർ കിങ്സ്. തിങ്കളാഴ്ച് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്നിനെ ഏഴ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഇതോടെ ഈ ഐപിഎൽ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് കൊൽക്കത്ത. എന്നാലും പോയിന്റ് പട്ടികയിൽ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത് തന്നെ. ജയിച്ചിട്ടും ചെന്നൈ നാലാമത് .
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. തുടർച്ചയായ നാലാം വിജയം ലക്ഷ്യംവച്ചിറങ്ങിയ കൊൽക്കത്തയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 58 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
advertisement
വിജയലക്ഷ്യവുമായി കളിക്ക് ഇറങ്ങിയ ചെന്നൈക്ക് മൂന്നാം ഓവറിൽ രചിൻ രവീന്ദ്ര(8 പന്തിൽ 15) യെ നഷ്ടമായെങ്കിലും ഗെയ്ക്‌വാദും ഡാരിൽ മിച്ചലും ചേർന്ന് റൺ ഉയർത്തി. 97-ാം റൺസിൽ മിച്ചലി(19 പന്തിൽ 25)നെ നരെയ്ൻ പുറത്താക്കി. എന്നാൽ പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ ഗെയ്ക്‌വാദിന് മികച്ച പിന്തുണ നൽകിയതോടെ ചെന്നൈയുടെ വിജയം അനായാസമായി. 16 ാം ഓവറിലെ അഞ്ചാം പന്തിൽ വൈഭവ് അറോറയുടെ പന്തിൽ ശിവം ദുബെ(18 പന്തിൽ 28) പവലിയനിലേക്ക് തിരകെ മടങ്ങുമ്പോൾ ചെന്നൈക്ക് വിജയം അനായാസമായിരുന്നു . മഹേന്ദ്രസിങ് ധോണിക്കൊപ്പം ചേർന്ന് ഗെയ്‌ക്‌വാദ് അത് പൂർത്തിയാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 09, 2024 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
CSK vs KKR, IPL 2024: വിജയപാതയിൽ തിരികെയെത്തി ചെന്നൈ സൂപ്പർ കിങ്സ്; ജയം 7 വിക്കറ്റിന്