നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കണ്ടാലും കണ്ടാലും മതിവരില്ല'; വായുവില്‍ ഉയര്‍ന്നു ചാടി, തട്ടി തട്ടിയൊരു ക്യാച്ച്

  'കണ്ടാലും കണ്ടാലും മതിവരില്ല'; വായുവില്‍ ഉയര്‍ന്നു ചാടി, തട്ടി തട്ടിയൊരു ക്യാച്ച്

  • Last Updated :
  • Share this:
   സിഡ്നി: ബിഗ് ബാഷ് ലീഗില്‍ മൈതാന മധ്യത്ത് വീണ പന്തിന് സിക്‌സ് അനുവദിച്ചതിനു പിന്നാലെ മറ്റൊരു സുന്ദര നിമിഷവും ചര്‍ച്ചയാകുന്നു. സിഡ്നി സിക്സേഴ്സും പെര്‍ത്ത് സ്‌കോച്ചേര്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ സിക്‌സേഴ്‌സിന്റെ ഡാനിയേല്‍ ഹ്യൂസെടുത്ത സുന്ദര ക്യാച്ചാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിഡ്‌നി സിക്‌സേഴ്‌സിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാനായ ഹ്യൂസ് വില്യം ബൊസിസ്റ്റോയെയാണ് ഒറ്റക്കൈയ്യന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

   സീന്‍ ആബോട്ടിന്റെ ഓവറിലായിരുന്നു സംഭവം. വില്യം ബൊസിസ്റ്റോ അടിച്ചുയര്‍ത്തിയ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഹ്യൂസ് ഉയര്‍ന്നു ചാടുകയായിരുന്നു. ഹ്യൂസിന്റെ വലതുകൈയില്‍ തട്ടിയെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാന്‍ താരത്തിനു കഴിഞ്ഞില്ല. എന്നാല്‍ പന്ത് നിലത്ത് വീഴും മുമ്പ് തന്നെ ഹ്യൂസ് ഇടതുകൈയ്യില്‍ പന്ത് ഒതുക്കുകയും ചെയ്തു. മത്സരത്തില്‍ 44 പന്തില്‍ 62 റണ്‍സും ഹ്യൂസ് എടുത്തിരുന്നു.


   Also Read: 2023 ലെ ലോകകപ്പ് വേദി വേണോ? 160 കോടി അടക്കണം; മുന്നറിയിപ്പുമായി ഐസിസി

   സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെര്‍ത്ത് സ്‌കോച്ചേഴ്സും മെല്‍ബണ്‍ റെനഗേഡ്സും തമ്മില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു സ്‌റ്റേഡിയത്തിന്റെ മേല്‍ക്കുരയിലിടിച്ച് മൈതാനത്ത് വീണ പന്ത് അമ്പയര്‍ സിക്‌സ് വിളിച്ചത്.

   First published:
   )}