2023 ലെ ലോകകപ്പ് വേദി വേണോ? 160 കോടി അടക്കണം; മുന്നറിയിപ്പുമായി ഐസിസി

Last Updated:
മുംബൈ: 2023ലെ ലോകകപ്പ് ഇന്ത്യയില്‍ നടത്തണമെങ്കില്‍ ഡിസംബര്‍ 31 ന് മുന്‍പ് 160 കോടി രൂപ നല്‍കണമെന്ന് ബിസിസിഐക്ക് ഐസിസിയുടെ മുന്നറിയിപ്പ്. 2016 ലോകകപ്പ് ടി20 ഇന്ത്യയില്‍ നടത്തിയതുമായി ബന്ധപ്പെട്ട് വന്ന 160 കോടിയുടെ നികുതി തുക അടക്കാനാണ് ഐസിസിയുടെ നിര്‍ദ്ദേശം. മറിച്ചാണേല്‍ 2021 ലെ ചാമ്പ്യന്‍സ് ട്രോഫിയും 2023 ലെ ഏകദിന ലോകകപ്പും ഇന്ത്യയില്‍ നിന്ന് മാറ്റുമെന്നാണ് ഐസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2016 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നികുതിയിളവ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ച് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഈ വിഭാഗത്തില്‍ വന്ന നികുതി നഷ്ടം ബിസിസിയില്‍ നിന്ന് തന്നെ ഈടാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി തീരുമാനിച്ചത്.
Also Read: 2018 ലെ മികച്ച ടി20 ക്യാപ്റ്റനാര് ?
ലോകകപ്പ് സമയത്ത് ഐസിസിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാര്‍ ടിവി, നികുതി കുറച്ചാണ് ഐസിസിക്ക് നല്‍കാനുള്ള തുക അടച്ചിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് ഈ തുക പിഴയായി ഈടാക്കുമെന്നും ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
Dont Miss: 'ആരാധനയുടെ മറ്റൊരു തലം'; ലോസ് ആഞ്ചലസിലെ മഹിയുടെ സ്വപ്‌നസുന്ദരി ഇതാ
ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങാണ് ബിസിസിഐയില്‍ നിന്നും പണമീടാക്കാന്‍ തീരുമാനിച്ചത്. പണമടക്കാന്‍ വെറും പത്ത ദിവസങ്ങള്‍ മാത്രമാണ് ഐസിസിക്ക് മുന്നില്‍ നിലവിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
2023 ലെ ലോകകപ്പ് വേദി വേണോ? 160 കോടി അടക്കണം; മുന്നറിയിപ്പുമായി ഐസിസി
Next Article
advertisement
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും
  • നടി ആക്രമിക്കപ്പെട്ട കേസിൽ ആറു പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും, വാദം കേട്ടശേഷം വിധി പ്രഖ്യാപിക്കും

  • കുറ്റവിമുക്തനായ ദിലീപ് അടക്കമുള്ളവരെ എന്തുകൊണ്ടാണ് ഒഴിവാക്കിയെന്നത് വിധിപ്പകർപ്പ് വ്യക്തമാക്കും

  • പ്രോസിക്യൂഷൻ ജീവപര്യന്തം ശിക്ഷ ആവശ്യപ്പെടും, പ്രതികൾ ശിക്ഷയിൽ ഇളവ് വേണമെന്ന നിലപാടിലാണ്

View All
advertisement