advertisement

ഡേവിഡ് വാര്‍ണര്‍ തിരിച്ചുവരുന്നു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

Last Updated:
ധാക്ക: പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിടുന്ന ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം എഡിഷനിലാണ് താരം വീണ്ടും ബാറ്റെടുക്കുന്നത്. അടുത്ത വര്‍ഷം ജനുവരി അഞ്ച് മുതലാണ് ലീഗ് ആരംഭിക്കുന്നത്.
അലക്‌സ് ഹെയ്ല്‍സും എബി ഡി വില്ല്യേഴ്‌സും ബംഗ്ലാ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വാര്‍ണറും ബംഗ്ലാ ലീഗിലേക്ക് എത്തുന്നത്. സില്‍ഹെറ്റ് സിക്‌സേഴ്‌സിനുവേണ്ടിയാണ് വാര്‍ണര്‍ സീസണില്‍ കളിക്കുക. എബിയും ഹെയ്ല്‍സും റാങ്ങ്പൂര്‍ റൈഡേഴ്‌സിനായാണ് കളത്തിലിറങ്ങുന്നത്.
വാര്‍ണര്‍ കളത്തിലിറങ്ങുന്ന കാര്യം സില്‍ഹെറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ ലീഗില്‍ പങ്കെടുക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച് താരവും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഒരു സൂപ്പര്‍ താരം ടീമിലേക്ക് വരുന്നെന്ന സൂചനകള്‍ നല്‍കി സിക്‌സേഴ്‌സ് സോഷ്യല്‍ മീഡിയില്‍ രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരം കളത്തിലെത്തുമെന്നായിരുന്നു സിക്‌സേഴ്‌സിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ സില്‍ഹെറ്റിലെ ബാറ്റ്‌സ്മാന്മാര്‍ക്ക് ഉപദേശവുമായും വാര്‍ണര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലാണ് പ്രഖ്യാപനമുണ്ടായത്.
advertisement
താനിപ്പോള്‍ സില്‍ഹെറ്റ് സിക്‌സേഴ്‌സ് കുടുംബാംഗമാണെന്നും മത്സരത്തിനായി ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ് ആരാധകരോട് താരം പറയുന്നതാണ് വീഡിയോയില്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഡേവിഡ് വാര്‍ണര്‍ തിരിച്ചുവരുന്നു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement